പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് പിന്തുണയുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്കി നല്‍കിയ ഡ്രോണുകളായിരുന്നു പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്. തുര്‍ക്കിക്കെതിരെ വലിയ ജനരോഷമാണ് ഇന്ത്യയില്‍ ആഞ്ഞടിച്ചത്. ഇതേതുടര്‍ന്ന് തുര്‍ക്കി ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചു. ഇതില്‍ അല്‍പ്പം അയഞ്ഞ സമീപനം ഉണ്ടായിരിക്കുകയാണ്. തിരക്കേറിയ യാത്രാ സീസണ്‍ കണക്കിലെടുത്ത് ടർക്കിഷ് എയർലൈൻസുമായുള്ള കരാർ നീട്ടാനുള്ള അഭ്യർത്ഥന ഇൻഡിഗോ മുന്നോട്ടുവെച്ചിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇതിന് അംഗീകാരം നല്‍കിയിരിക്കുകയാണ്.
2026 ഫെബ്രുവരി 28 വരെ 6 മാസത്തേക്കാണ് ടർക്കിഷ് എയർലൈൻസുമായുള്ള കരാർ ഇന്‍ഡിഗോ നീട്ടിയിരിക്കുന്നത്. നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വ്യോമയാന മേഖലക്കുണ്ടാകുന്ന നഷ്ടം ലഘൂകരിക്കാൻ സഹായിക്കുന്നതാണ് നടപടിയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കുന്നു. കൂടാതെ തിരക്കേറിയ യാത്രാ സീസണിൽ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഇസ്താംബൂളിലേക്കും അതിനപ്പുറമുള്ള പോയിന്റുകളിലേക്കും തടസമില്ലാത്തതും നേരിട്ടുള്ളതുമായ കണക്ഷൻ ഉറപ്പാക്കുന്നത് ഇന്ത്യൻ യാത്രക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.
അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും വ്യവസ്ഥകളും പൂർണമായും പാലിച്ചുകൊണ്ടായിരിക്കും സര്‍വീസെന്നും ഇന്‍ഡിഗോ അറിയിച്ചു. ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത വിമാനത്തിന് ഓഗസ്റ്റ് വരെ മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിക്കൊടുത്തത്. ഇത് വീണ്ടും 2026 ഫെബ്രുവരി വരെ നീട്ടിയത് നിലവിലുള്ള പ്രവർത്തനങ്ങളും ഉപഭോക്തൃ ആവശ്യതകളും കൈകാര്യം ചെയ്യാൻ എയർലൈന് സഹായകരമാണ്. തുര്‍ക്കി അടക്കമുളള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വീസ് അനുവദിക്കുന്നതിലൂടെ ടൂറിസത്തിനും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനും പ്രയോജനകരമായിരിക്കുമെന്നാണ് കരുതുന്നത്.
DGCA clears IndiGo’s extended codeshare agreement with Turkish Airlines, easing travel to Istanbul.
Read DhanamOnline in English
Subscribe to Dhanam Magazine