Industry

നെറ്റ്ഫ്‌ളിക്‌സ് നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം, നിര്‍മാണം ദുല്‍ഖര്‍

'മണിയറയിലെ അശോകന്‍' എന്ന ഗ്രിഗറി ചിത്രത്തിന് രണ്ട് വര്‍ഷം. ഓര്‍മ പങ്കുവച്ച് സംവിധായകന്‍.

Dhanam News Desk

കഴിഞ്ഞവര്‍ഷം മലയാളികള്‍ തിരുവോണം ആഘോഷിച്ചത് മണിയറയിലെ അശോകന്‍ എന്ന ചിത്രം ഒടിടിയില്‍ കണ്ടുകൊണ്ടായിരുന്നു. നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജേക്കബ് ഗ്രിഗറി ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മണിയറയിലെ അശോകന്.

താന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഓര്‍മ്മകല്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ഷംസു സെയ്ബ ഇപ്പോള്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മെയ് പത്തിനായിരുന്നു സിനിമ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രിഗറി, അനുപമ പരമേശ്വരന്‍,ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ് തുടങ്ങിയവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

പ്രതിസന്ധി നീങ്ങുന്നു

ഇന്നിപ്പോള്‍ ഒടിടി റിലീസുകള്‍ മലയാളത്തില്‍ ഒരു പുതുമയല്ലാതെയായിരിക്കുന്നു. കുഞ്ചാക്കോബോബന്‍, നയന്‍താര ചിത്രം നിഴലും കുഞ്ചാക്കോ ബോബന്‍ ജോജു ചിത്രം നായാട്ടും ഓണ്‍ലൈനില്‍ കയ്യടി വാങ്ങി മുന്നേറുകയാണ്. നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ടിവി ചാനലുകളിലും ഡിമാന്‍ഡ് ഉണ്ട് എന്നതിനാല്‍ നിര്‍മാണ ചെലവിന്റെ തലവേദനകള്‍ മെല്ലെ ഒഴിയുന്നുണ്ട്. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ ഇപ്പോഴും തിയേറ്റര്‍ റിലീസുകളെയാണ് ഇഷ്ടപ്പെടുന്നതെന്നായി. സ്മാര്‍ട്ട് ടിവികളുടെ വില്‍പ്പന കൂടുന്നതും നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണം കൂടുന്നതും ഈ ട്രെന്‍ഡും മാറ്റുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT