Education & Career

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്; ലക്ഷ്യം ജോലിയാണെങ്കില്‍ കോഴ്സുകള്‍ ഇവിടെയുണ്ട്

പ്ലസ് ടു, ബിരുദ പഠനം കഴിഞ്ഞാലും ജോലിക്ക് മറ്റൊരു കോഴ്സ് പഠിക്കണമെന്ന ആവശ്യം കണ്ടറിഞ്ഞ് വ്യത്യസ്തമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ് സ്ഥാപനം

Dhanam News Desk

പതിനൊന്ന് വര്‍ഷം മുമ്പ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം കഴിഞ്ഞ് ഒരു ജോലി ലഭിക്കാന്‍ പ്രോഗ്രാമിംഗ് കോഴ്സ് കൂടി പഠിക്കുന്ന തന്റെ സുഹൃത്തുക്കളുടെ അവസ്ഥ നേരില്‍ക്കണ്ട യുവാവിന് ഒരു ബിസിനസ് ഐഡിയ മനസിലുദിച്ചു. തന്റെ സുഹൃത്തുക്കളെ പോലെ നിരവധി പേരുണ്ടാകില്ലേ? പ്ലസ് ടു, ബിരുദ പഠന ശേഷവും ജോലി ലഭിക്കാന്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിക്കുന്നവര്‍. ഈ സാധ്യതയാണ് പുതിയ കാലത്ത് ഉയര്‍ന്നുവരുന്ന തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ആരംഭിക്കാന്‍ മുഹമ്മദ് ഷാഫിക്ക് പ്രചോദനമായത്.

വളച്ചര്‍യുടെ നാള്‍വഴികള്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ മുഹമ്മദ് ഷാഫി കമ്പ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ശേഷം ഇന്‍ഫോപാര്‍ക്കിലും ചെന്നൈയിലും ജോലി ചെയ്തിരുന്നു. പിന്നീട് കൊച്ചിയില്‍ റെഡ് ഡിസൈന്‍ എന്നഡിസൈനിംഗ് സ്ഥാപനവും ആരംഭിച്ചു. 2014ലാണ് ചുരുങ്ങിയ കാലം കൊണ്ട് പഠനം പൂര്‍ത്തിയാക്കി, മികച്ച ശമ്പളത്തില്‍ ജോലി ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനമായ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എറണാകുളം കേന്ദ്രീകരിച്ച് ആരംഭിക്കുന്നത്. തുടക്കത്തില്‍ പരിചിതരായ മൂന്ന് അധ്യാപകരെ ഉള്‍പ്പെടുത്തി മൂന്ന് കോഴ്‌സുകളാണ് ആരംഭിച്ചത്. മുഹമ്മദ് ഷാഫിക്ക് പിന്തുണയുമായി മാനേജിംഗ് പാര്‍ട്ണറായി ഭാര്യ ദര്‍ശനയും കൂടെ ഉണ്ടായിരുന്നു. 2018ല്‍ പുതുതായി മാനേജ്‌മെന്റ് കോഴ്‌സുകളും ആരംഭിച്ചു. പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുകയും വിവിധ കേന്ദ്രങ്ങളില്‍ പുതുതായി കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. പുതിയൊരു ഓഫീസ് കൂടി എറണാകുളത്ത് തുറക്കുന്ന ഘട്ടത്തിലാണ് കോവിഡ് പിടിപെട്ടത്. ഈ സന്ദര്‍ഭത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നല്‍കുന്നതിനായി ആദി എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചു. നിലവില്‍ ആയിരത്തോളം പേര്‍ ഈ ആപ്ലിക്കേഷന്‍ വഴി പഠനം നടത്തുന്നുണ്ട്. കോവിഡിന് ശേഷമാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. നിലവില്‍ 110 അധ്യാപകരുള്‍പ്പെടെ 250 ജീവനക്കാരാണ് ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന് കീഴിലുള്ളത്.

തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ആദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി എന്‍ജിനീയറിംഗ് എന്നീ രണ്ട് ഡിവിഷനുകളാണുള്ളത്. മാനേജ്‌മെന്റ് കോഴ്സുകളില്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, അക്കൗ

ണ്ടിംഗ് കോഴ്‌സുകളാണ് നല്‍കിവരുന്നതെങ്കില്‍ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, ക്വാളിറ്റി കണ്‍ട്രോള്‍, എസ്എപി, എംഇപി എന്നിവയാണ് ടെക്‌നിക്കല്‍ കോഴ്‌സുകള്‍. കൂടാതെ കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് കോഴ്‌സും നല്‍കുന്നു.

കോഴ്സിനോടനുബന്ധിച്ച് പ്രാക്ടിക്കല്‍ ക്ലാസ്, ഇന്റേണ്‍ഷിപ്പ്, ഇന്റസ്ട്രിയല്‍ വിസിറ്റ്,പേഴ്‌സണാലിറ്റി ക്ലാസ്, കമ്മ്യൂണിക്കേഷന്‍ ക്ലാസ് തുടങ്ങിയവ നല്‍കു

ന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചനൈപുണ്യം ലഭിക്കുകയും അവരെ ജോലി നേടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് മുഹമ്മദ് ഷാഫി പറയുന്നു. മൂന്ന് മാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള കോഴ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോര്‍ണിംഗ്, റെഗുലര്‍ ബാച്ചുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ബാച്ചും നടത്തുണ്ട്.

വളരും, പടിപടിയായി

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ ലക്ഷ്യങ്ങള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മുഹമ്മദ് ഷാഫി വിശദീകരിക്കുന്നു..'' ഞങ്ങളുടെ സിലബസില്‍ ചിട്ടയോടെയുള്ള തിയറി ക്ലാസുകളും പ്രാക്ടിക്കല്‍ സെഷനുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും മേഖലയില്‍ പരിചയസമ്പത്തും ലഭിക്കാന്‍ സഹായിക്കും.'' ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ലക്ഷ്യങ്ങള്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ മുഹമ്മദ് ഷാഫി വിശദീകരിക്കുന്നു.

എന്‍എസ്ഡിസി, ബ്രിട്ടന്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജി, ജെയിന്‍ എക്സ്, അമേരിക്കന്‍ സൊസൈറ്റി, എഎസ്എന്‍ടി, എഡബ്ല്യൂഎസ്, സ്റ്റെഡ് കൗണ്‍സില്‍ തുടങ്ങിയവയുടെ അംഗീകാരത്തോടു കൂടിയ കോഴ്സുകളാണ് ഇവിടെ പഠിപ്പിക്കുന്നത്.

പുതിയ കോഴ്സുകള്‍

നിലവിലെ കോഴ്സുകള്‍ക്ക് പുറമെ എഐ വിത്ത് ഡാറ്റാ സയന്‍സ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എഐ, മെഡിക്കല്‍ സ്‌ക്രൈബിംഗ് എന്നീ കോഴ്‌സുകള്‍ പുതുതായി ഉള്‍പ്പെടുത്തും. രവിപുരത്തെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയ ശേഷമായിരിക്കും പുതിയ കോഴ്സുകള്‍ ആരംഭിക്കുക.

ഈ വര്‍ഷം ചെന്നൈയിലും ബംഗളുരുവിലും

നിലവില്‍ എറണാകുളത്ത് മാത്രം രണ്ട് കെട്ടിടങ്ങളിലായി ക്ലാസുകള്‍ നടത്തുന്നുണ്ടെങ്കിലും താമസിയാതെ രവിപുരത്തെ പുതിയകെട്ടിടത്തില്‍ ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ പുതിയ ക്യാമ്പസ് പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട്, മലപ്പുറം,കൊച്ചി, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. ജോലി ലഭിച്ച് ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ട്രെയ്‌നിംഗ് സ്റ്റേഷനും ദുബൈയില്‍ ഒരുക്കിയിട്ടുണ്ട്. ഈമാസം തന്നെ തൃശൂരിലും കോഴ്‌സുകള്‍ ആരംഭിക്കും. സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലും ബംഗളൂരുവിലും ഈവര്‍ഷം തന്നെ ശാഖകള്‍ ആരംഭിച്ച് കോഴ്‌സുകള്‍ തുടങ്ങും.

2030 ആകുമ്പോഴേക്കും ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്ത്യ മുഴുവന്‍ അറിയപ്പെടണമെന്ന ലക്ഷ്യത്തിലാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.

അംബാസഡറായി സഞ്ജു സാംസണ്‍

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വളര്‍ച്ചയില്‍ അത്യാവശ്യമായി വേണ്ടത് പ്രചോദനമാണ്. ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസണ്‍ വരുമ്പോള്‍ 17 മുതല്‍ 30 വയസിനുള്ളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും ലഭിക്കും. അതാണ് ഞങ്ങള്‍ സഞ്ജുവിനെ തിരഞ്ഞെടുക്കാനുള്ള കാരണം.

(ധനം മാഗസിന്‍ ഫ്രെബ്രുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT