image: @elance 
Education & Career

എസിസിഎ പരീക്ഷകളില്‍ മികച്ച നേട്ടവുമായി 'ഇലാന്‍സ്'

ഓണ്‍ലൈന്‍, ഓഫ്‌ലൈൻ, ഹൈബ്രിഡ് ക്ലാസുകൾ ഇലാന്‍സിനുണ്ട്

Dhanam News Desk

ദേശീയ, അന്തര്‍ദ്ദേശീയ പരീക്ഷകളില്‍ മിന്നുന്ന വിജയവുമായി ഇലാന്‍സ് ലേണിംഗ് ആപ്പ് (Elance Learning App) ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍. അസോസിയേഷന്‍ ഓഫ് സര്‍ട്ടിഫൈഡ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് (ACCA) 2022 ഡിസംബറിലെ പരീക്ഷയില്‍ 9 വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടിയത്. ദേശീയ തലത്തില്‍ അഞ്ച് ഒന്നാം റാങ്കുകളും, അന്താരാഷ്ട്ര തലത്തില്‍ 2, 4, 5, 6, 10 എന്നീ റാങ്കുകളും മലയാളി വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.

ഇലാന്‍സിലെ വിദ്യാര്‍ത്ഥികളായ ഹിസാന ഹനീഫ് AAA  (Advanced Audit and Assurance) എന്ന വിഷയത്തിലും, ആദിത്യ കൃഷ്ണ AA (Audit and Assurance), FR (Financial Reporting) എന്നീ വിഷയങ്ങളിലും, സിന്‍സില്‍ ഷാന്‍ PM (Performance Management),FM (Financial Management) വിഷയങ്ങളിലും റാങ്കുകള്‍ കരസ്ഥമാക്കി. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വലിയ റാങ്കുകളെന്ന് ഇലാന്‍സ് സിഇഓ ജിഷ്ണു പി വി പറഞ്ഞു.

കൊമേഴ്സ് മേഖലയിലെ ആഗോള സാധ്യതകളെ പരിചയപ്പെടുത്തുന്ന ആപ്പാണ് ഇലാന്‍സ് ലേണിംഗ് ആപ്പ്. ഓണ്‍ലൈന്‍, ഓഫ്‌ലൈൻ, ഹൈബ്രിഡ് ക്ലാസുകളിലൂടെയും ഇലാന്‍സ് പഠനം എളുപ്പമാക്കുന്നു. ഇലാന്‍സിലൂടെ മുമ്പും ദേശീയ-അന്താരാഷ്ട്ര റാങ്കുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്.  

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT