ഔപചാരികമല്ലാത്ത തൊഴിലധിഷ്ഠിത കോഴ്‌സുകൾ നൽകുന്ന ആപ് ടെക്ക് (Aptech Ltd) ആപ് ടെക്ക് എച്ച് സി എല്ലുമായി (HCL Ltd) സഹകരിച്ച ഐ ടി വ്യവസായത്തിൽ ജോലി മോഹിക്കുന്നവർക്ക് രണ്ട് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നു. ആപ് ടെക്ക് ഐ ടി കരിയേർസ് പവേർഡ് ബൈ എച്ച് സി എൽ ടെക്നൊളജിസ് എന്നാണ് പരിശീലന പരിപാടി അറിയപെടുന്നത്.
ഇതിലൂടെ എച്ച് സി എൽ എഡ് ടെക്ക് പ്ലാറ്റ്‌ഫോമിലെ ഡിജിറ്റൽ സാങ്കേതിക വിദ്യ, സൈബർ സെക്യൂരിറ്റി, ഡാറ്റ സയൻസ്, ക്ലൗഡ് തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ സാധിക്കും. എഞ്ചിനിയറിംഗ്, എം സി എ അവസാന വർഷ വിദ്യാർത്ഥികൾക്കും, എം സി എ വിദ്യാർത്ഥികൾക്കും പ്രൊജക്റ്റ് അധിഷ്ഠിത ഫസ്റ്റ് കരിയർ എന്ന പരിശീലന പരിപാടിയാണ് നൽകുന്നത്. കമ്പ്യുട്ടർ സയൻസ് , ഐ ടി ഒഴികെ ഉള്ള വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് ഐ ടി രംഗത്തേക്ക് കടക്കാനായി സ്വിച്ച് (SwiTch) എന്ന പരിശീലന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
2021-22 ഐ ടി സേവന മേഖലയിൽ ഇന്ത്യയിൽ 5 ലക്ഷം പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കേട്ടത് - ടി സി എസ്, വിപ്രോ, ഇൻഫോസിസ്, ടെക്ക് മഹിന്ദ്ര, എച്ച് സി എൽ തുടങ്ങിയ പ്രമുഖ ഐ ടി കമ്പനികളിൽ നിരവധി പുതിയ അവസരങ്ങൾ തുറക്കപ്പെട്ടു. ക്‌ളൗഡ്, ബ്ലോക്ക് ചെയിൻ, നിർമിത ബുദ്ധി (aritificial intelligence) എന്നീ മേഖലകളിൽ അനവധി അവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine