കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിംഗില്‍ ഐ ഐ ടി മദ്രാസ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാമതായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ ഐ എസ് സി ) ബാംഗ്ലൂര്‍, ഐ ഐ ടി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ ഏഴ് സ്ഥാനങ്ങളുംഐ ഐ ടി കളാണ് സ്വന്തമാക്കിയത്.
ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കോഴിക്കോട് എന്‍ഐടി രണ്ടാം സ്ഥാനത്തും മാനേജ്‌മെന്റ് വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം നാലാം സ്ഥാനത്തുമുണ്ട്. മെഡിക്കല്‍ വിഭാഗത്തില്‍ തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു 11മത്തെ റാങ്കാണ്.
കോളേജ് വിഭാഗത്തില്‍ ആദ്യ 100-ല്‍ കേരളത്തിന്റെ 19 കോളേജുകള്‍ ഉണ്ട്. ഓവറോള്‍ വിഭാഗത്തില്‍ കേരള സര്‍വകലാശാല 43 മത്തെ സ്ഥാനത്തും. എം ജി അമ്പത്തി രണ്ടാംസ്ഥാനത്തുമാണ്.
സര്‍വ്വകലാശാല വിഭാഗത്തില്‍ കേരളയുടെ റാങ്ക് 27 ആണ്. എം ജി യുടെ സ്ഥാനം 30. കുസാറ്റിന്റെ റാങ്ക് 44 ആയപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ റാങ്ക് 60 ആണ്.
Read DhanamOnline in English
Subscribe to Dhanam Magazine