ഇന്‍ഫോപാര്‍ക്കില്‍ (Infopark) 800 ലധികം തൊഴില്‍ അവസരങ്ങളുമായി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനിയേഴ്സും (ഐ.ഇ.ഇ.ഇ) ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ചാണ് ജിടെക് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നത്. ജോബ്ഫെയര്‍ ജൂലൈ 16ന് ഇന്‍ഫോപാര്‍ക്കില്‍ നടക്കും
2022ല്‍ ബിരദം പൂര്‍ത്തിയാക്കിയവരെ ലക്ഷ്യംവെച്ചുള്ള ജോബ് ഫെയറില്‍ 60 ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. ഓണ്‍ലൈന്‍ സ്‌ക്രീനിങ്, ഓഫ്ലൈന്‍ ഇന്റര്‍വ്യൂ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായാണ് ജോബ് ഫെയര്‍ നടക്കുക. 2019 - 20 ബാച്ചിലെ ബി.ടെക്, എം.ടെക്, എം.സി.എ, ബി.സി.എ ബിരുദധാരികള്‍ക്കും ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്: https://ieeejobfair.com.
Read DhanamOnline in English
Subscribe to Dhanam Magazine