Education & Career

ഐടി കമ്പനികളില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍; ഉദ്യോഗാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ തുടങ്ങിയ കമ്പനികളിലെല്ലാം തുടക്കക്കാര്‍ക്കും അവസരം.

Dhanam News Desk

രാജ്യത്തെ ഐടി മേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ്, എച്ച് സി എല്‍, വിപ്രോ എന്നിവരാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നവരില്‍ മുന്നില്‍. 4.5 മില്യണ്‍ ജീവനക്കാരാണ് ഇപ്പോള്‍ തന്നെ ഈ കമ്പനികളില്‍ ജോലി ചെയ്യുന്നത്.

പഠിച്ചിറങ്ങിയവര്‍ക്കും നിലവില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കുമെല്ലാം അവസരങ്ങള്‍. നാല് കമ്പനികളും ചേര്‍ന്ന് 120000 പേരെയാണ് പുതുതായി നിയമിക്കുന്നത്.

എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഐടി കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത്. ഇന്‍ഫോസിസ് 45000 പേരെയാണ് നിയമിക്കുക. 43000 പുതിയ ജീവനക്കാരെ ഈ സാമ്പത്തിക വര്‍ഷത്തില്‍ നിയമിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസും. ഇതില്‍ 35000 നിയമനങ്ങള്‍ ഉടന്‍ നടന്നേക്കും.

ബിസിഎ, ബി എസ് സി ഗണിത വിഷയങ്ങള്‍, ഫിസിക്‌സ്,കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ഐടി എന്നിവ പഠിച്ചിറങ്ങിയവര്‍ക്കാകും ഈ 'സയന്‍സ് ടു സോഫ്റ്റ്‌വെയര്‍' പ്രോഗ്രാമില്‍ മുന്‍ഗണന. 2020, 2021, 2022 പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴിലവസരമുണ്ടെന്നാണ് ടിസിഎസ് അറിയിച്ചിരിക്കുന്നത്. 11,475 പേരെയാണ് വിപ്രോ നിയമിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT