മുത്തൂറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ മുത്തൂറ്റ് ബിസിനസ് സ്കൂൾ (MBS) AICTE അംഗീകാരമുള്ള PGDM Global പ്രോഗ്രാമിലേക്ക് (PGDM Global Global Programme 2027) അപേക്ഷ ക്ഷണിച്ചു. ക്ലാസ് മുറികളിലെ പരമ്പരാഗത പഠനത്തിനപ്പുറം യഥാർത്ഥ വ്യവസായ മേഖലയിലെ അനുഭവ പരിചയത്തിനും സാങ്കേതിക വിദ്യകൾക്കും മുൻഗണന നൽകുന്ന ബിസിനസ് ലബോറട്ടറി പഠനരീതിയാണ് ഈ കോഴ്സിന്റെ പ്രധാന ആകർഷണം.
“ബിസിനസ് പഠിക്കുക മാത്രമല്ല, ബിസിനസിൽ നേരിട്ട് പങ്കാളികളായി അനുഭവങ്ങളിലൂടെ പഠിക്കുക” എന്ന ആശയത്തിലാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ലൈവ് ബിസിനസ് പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ, സംരംഭകത്വം, ഗവേഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ബിസിനസ് അനലിറ്റിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളിലധിഷ്ഠിതമായ പരിശീലനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വ്യവസായ ലോകത്തുണ്ടാകുന്ന വേഗത്തിലുള്ള മാറ്റങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ ഇത് പ്രാപ്തരാക്കും.
നൂതനമായ ബിസിനസ് അന്തരീക്ഷത്തിൽ തിളങ്ങാൻ പ്രാപ്തരായ ബിസിനസ് നേതാക്കളെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് വ്യക്തമാക്കി. അക്കാദമിക് സിദ്ധാന്തങ്ങളും യഥാർത്ഥ ബിസിനസ് പ്രയോഗങ്ങളും തമ്മിലുള്ള വിടവ് നികത്താനാണ് സ്ഥാപനം മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ നടത്തുന്ന മുത്തൂറ്റ് സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (MSAT) എന്ന ഓൺലൈൻ പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. അടുത്ത പരീക്ഷ 2026 നവംബർ 13-ന് നടക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് വ്യക്തിഗത അഭിമുഖം (Personal Interview) ഉണ്ടായിരിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരമാവധി 60 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുന്നത്. നിലവിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്.
കോഴ്സിന്റെ ഭാഗമായി 15 മാസം വരെ വ്യവസായമേഖലയിൽ നേരിട്ടുള്ള പരിശീലനത്തിനും പരിചയത്തിനും അവസരമുണ്ട്. പ്രോഗ്രാമിന്റെ ബാധകമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, 2027 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ പ്രതിമാസം ₹25,000 വരെ സ്റ്റൈപ്പൻഡ് നേടാനും, പഠനത്തിന് ശേഷം പ്രതിവർഷം ₹7 ലക്ഷം മുതൽ ശമ്പളമുള്ള തൊഴിൽ അവസരങ്ങൾ കരസ്ഥമാക്കാനും അവസരമൊരുക്കുന്നുണ്ട്.
കൊച്ചി സ്മാർട്ട് സിറ്റിക്കും ഇൻഫോപാർക്കിനും സമീപമാണ് ബിസിനസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി www.mbsglobal.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 80737 39511 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Muthoot Business School opens admissions for its AICTE-approved PGDM Global program featuring a business laboratory learning approach, with the entrance test scheduled for November 13
Read DhanamOnline in English
Subscribe to Dhanam Magazine