Education & Career

പി ആര്‍ പ്രൊഫെഷണലുകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി അക്രെഡിറ്റേഷന്‍ പദ്ധതി

പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ലെവലുകളായി തരം തിരിക്കും

Dhanam News Desk

പബ്ലിക് റിലേഷന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി അക്രെഡിറ്റെഷന്‍ പദ്ധതി നിലവില്‍ വരുന്നു. പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ യാണ് (പി ആര്‍ സി എ ഐ )പദ്ധതി നടപ്പാക്കുന്നത്. അക്രെഡിറ്റേഷന്‍ പ്രോഗ്രാം ഇന്‍ ഇന്ത്യന്‍ പബ്ലിക് റിലേഷന്‍സ് എന്നാകും അത് അറിയപ്പെടുക.

അക്രെഡിറ്റേഷന്‍ പ്രോഗ്രാമിലൂടെ ലോക നിലവാരമുള്ള പി ആര്‍ പ്രൊഫഷണലുകളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പി ആര്‍ സീ എ ഐ പ്രസിഡന്റ് അതുല്‍ ശര്‍മ്മ പ്രസ്താവിച്ചു. ഇന്ത്യയിലെ പി ആര്‍ സേവനമേഖലയുടെ മൂല്യം 2000 കോടി രൂപയില്‍ അധികം വരും.

അക്രെഡിറ്റേഷന്‍ നല്‍കുന്നതിന് വേണ്ടി പി ആര്‍ പ്രൊഫെഷനലുകളെ നാലു തട്ടുകളിലായി തിരിക്കും. ഒന്നു മുതല്‍ 5 വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ ലെവല്‍ 1 , 5 -10 വര്‍ഷമുള്ളവര്‍ ലെവല്‍ 2 , 10 -15 വര്‍ഷം ലെവല്‍ 3, 15 മുതല്‍ 25 വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവര്‍ ലെവല്‍ 4 എന്നിങ്ങനെയാണ് തരം തിരിക്കപ്പെടുക.

എല്ലാ അപേക്ഷകരും രണ്ടു റൗണ്ട് കഠിന വിലയിരുത്തലുകള്‍ക്ക് ശേഷമാണ് അക്രെഡിറ്റേഷന്‍ നല്‍കുന്നത്. ലെവല്‍ 1 , 2 എന്നിവയുടെ പരീക്ഷകള്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. ആദ്യ റൗണ്ട് ഫെബ്രുവരി 19 നും, രണ്ടാം റൗണ്ട് മാര്‍ച്ച് 19 നുമായിരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നത് ലഭിക്കുന്ന മുന്‍ഗണന പ്രകാരമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :https://prcai.org/aipr/ സന്ദര്‍ശിക്കുക

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT