വിദേശികള്‍ക്ക് തൊഴില്‍ ചെയ്ത് ജീവീക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് റിസര്‍ച്ച് സ്ഥാപനമായ മെഴ്‌സര്‍ (Mercer's 2022 cost of living city ranking). ഏറ്റവും ഉയര്‍ന്ന ജീവിതച്ചെലവ് ഉള്ള നഗരം ഹോങ്കോംഗ് ആണ്. സൂറിച്ചാണ് ജീവിതച്ചെലവിന്റെ കാര്യത്തില്‍ രണ്ടാമത്.
രണ്ട് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ നഗരങ്ങളാണ്. ജെനീവ, ബെസെല്‍, ബേണ്‍ എന്നിവയാണ് യാഥാക്രമം മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. ഇസ്രായേല്‍ നഗരമായ ടെല്‍ ആവീവ് ആണ് അഞ്ചാമത്. ന്യൂയോര്‍ക്ക് സിറ്റി (7), സിംഗപൂര്‍ (8), ടോക്യോ, ബീജിംങ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റ് നഗരങ്ങള്‍. ലണ്ടന്‍ (15), ദുബായി (31), പാരീസ് (35), ബെര്‍ലിന്‍ എന്നിവയാണ് ആദ്യ അമ്പതിലുള്ള മറ്റ് പ്രധാന നഗരങ്ങള്‍.
400 നഗരങ്ങളിലെ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം ഉള്‍പ്പെടെയുള്ള ഇരുന്നൂറോളം സാധനങ്ങളുടെ വിലകള്‍ താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കിയത്. തുര്‍ക്കിയിലെ അങ്കാറയാണ് ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ നഗരം. പട്ടികയില്‍ 227ആമതാണ് അങ്കാറ. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്ക് (226), തജിക്കിസ്ഥാനിലെ ദുഷാന്‍ബെ (225), പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് (224), കാറാച്ചി (224) എന്നിവയാണ് ജീവിതച്ചെലവ് കുറഞ്ഞ മറ്റ് നഗരങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine