Education & Career

10,000 ഇന്ത്യക്കാരെ നിയമിക്കാന്‍ യുഎസ് കമ്പനി; തിരുവനന്തപുരത്ത് ഉള്‍പ്പടെ റിക്രൂട്ട്‌മെന്റ്

രാജ്യത്തെ ചെറു നഗരങ്ങളിലെ ബിരുദധാരികള്‍ക്കാണ് അവസരം.

Dhanam News Desk

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സേവന ദാതാക്കളായ ഫിഡിലിറ്റി ഇന്‍ഫര്‍മേഷന്‍ സര്‍വീസ്(എഫ്‌ഐഎസ്) ഇന്ത്യയില്‍ മാസ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. രാജ്യത്തെ ചെറു നഗരങ്ങളിലെ ബിരുദധാരികള്‍ക്കാണ് അവസരം.

തിരുവനന്തപുരം, ഗുരുഗ്രാം, ജയ്പൂര്‍, നാഗ്പൂര്‍, മംഗളൂരു, കാണ്‍പൂര്‍, കോയമ്പത്തൂര്‍, ജസന്ദര്‍, സോലാപൂര്‍, ഗുവാഹത്തി എന്നീ നഗരങ്ങളിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് റിക്രൂട്ട്‌മെന്റ് നടക്കുക. ഒരു വര്‍ഷം എടുത്ത് പൂര്‍ത്തിയാക്കുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ തെരഞ്ഞെടുക്കുന്നവരെ എഫ്‌ഐഎസിന്റെ ഇന്ത്യയിലെ വിവധ ഓഫീസുകളില്‍ നിയമിക്കും.

ഫോര്‍ച്യൂണ്‍- 500 കമ്പനിയായ എഫ്‌ഐഎസിന് ആഗോള തലത്തില്‍ 55,000 ജീവനക്കാരാണ് ഉള്ളത്. കമ്പനിയുടെ ആകെ ജീവനക്കാരി്ല്‍ മൂന്നില്‍ ഒന്നും ഇന്ത്യയില്‍ നിന്നാണ്. മൂലധന വിപണികള്‍, റീട്ടെയില്‍ ബാങ്കിംഗ്, വ്യവസായം തുടങ്ങിയവയ്ക്ക് സാങ്കേതിക സേവനങ്ങളും നല്‍കുന്ന എഫ്‌ഐഎസിന് 75 ബില്യണ്‍ യുഎസ് ഡോളറിലധികം ഇടപാടുകളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT