Photo : Canva 
Education & Career

തൊഴിൽ അധിഷ്ഠിത ഡിഗ്രി കോഴ്സുകളുമായി വിദ്യാഭാരതി

ബി വോക് കോഴ്‌സുകളിലേക്ക് ഈ വർഷം തന്നെ പ്രവേശനം

Dhanam News Desk

മാറി വരുന്ന തൊഴിൽ സാധ്യതകൾക്ക് അനുസൃതമായി വിവിധ വിഷയങ്ങളിൽ ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി വോക്) കോഴ്‌സുകളുമായി വിദ്യാഭാരതി. 22 വർഷത്തെ പ്രവർത്തന പരിചയവും, തൊഴിലധിഷ്ഠിത കോഴ്സുകൾ വിജയകരമായി നടത്തിവരുന്നതും ആയ വിദ്യാഭാരതി, യുജിസി അംഗീകൃത യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് വിവിധ വിഷയങ്ങളിൽ ബി വോക് (B.Voc) കോഴ്‌സുകൾ ആരംഭിക്കുന്നത്. പാരാമെഡിക്കൽ, ഹെൽത്ത് കെയർ,ലോജിസ്റ്റിക്സ്, ഏവിയേഷൻ തൊഴിൽ സാധ്യതകളുള്ള മേഖലകളിലാണ് ബിവോക്ക് നൽകുന്നത്.

പ്ലസ് ടു കഴിഞ്ഞവർക്കായി നൈപുണ്യ വികസനവും പരിശീലനവും ഡിഗ്രി തലത്തിൽ സംയോജിപ്പിച്ചു കൊണ്ട് യുജിസി ആവിഷ്കരിച്ച ന്യൂജനറേഷൻ തൊഴിലധിഷ്ഠിത കോഴ്സുകളാണ് ബി വോക് അഥവാ ബാച്ചിലർ ഓഫ് വൊക്കേഷൻ. പ്രായോഗിക പഠനത്തിനു മുൻതൂക്കം നൽകി തനത് വ്യവസായത്തിന് ഉതകുന്ന പ്രാപ്തരായ ഒരുപറ്റം ഉദ്യോഗാർത്ഥികളെ ഒരുക്കുക എന്നതാണ് ഈ കോഴ്സിന്‍റെ ലക്ഷ്യം. അതത് മേഖലകളുമായി സഹകകരിച്ച് ആവശ്യമായ പ്രായോഗിക പരിശീലനവും മറ്റ് അറിവുകളും പഠന കാലത്ത് തന്നെ സ്വായത്തമാക്കുവാൻ വിദ്യാർത്ഥികളെ ഈ കോഴ്‌സ് പ്രാപ്തരാക്കുന്നു.യൂണിവേഴ്സിറ്റി തലത്തിൽ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് (എൻ എസ് ക്യൂ എഫ് ) ന്റെ ഭാഗമായി നടത്തുന്ന ഡിഗ്രി കോഴ്സ് ആണ് ബി.വോക്.

സാധാരണ യൂണിവേഴ്സിറ്റി ഡിഗ്രി പോലെ തന്നെ എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങളിലും മത്സര പരീക്ഷകളിലും പങ്കെടുക്കുവാനുള്ള യോഗ്യതയായി കണക്കാക്കും. പാരാമെഡിക്കൽ, ഹെൽത്ത് കെയർ മേഖലയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ യുവാക്കൾക്ക് ഒട്ടേറെ സാധ്യതകളുള്ള ഈ കോഴ്‌സ് ആരംഭിക്കുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇതിനായി വിദ്യാഭാരതി പ്രമുഖ ആശുപത്രികൾ,ലബോറട്ടറി, ഹെൽത്ത് കെയർ ക്ലിനിക്കുകൾ എന്നിവയുമായി പരിശീലനത്തിനും ഇന്റേൺഷിപ്പിനും കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്.

ലോകമെമ്പാടും വർദ്ധിച്ചു വരുന്ന ജോലി ലഭ്യതയുള്ള പാരാ മെഡിക്കൽ, ഹെൽത്ത് കെയർ കോഴ്സുകൾ ആയ ലാബ് ടെക്നോളജി,റേഡിയോളജി, ഒപ്‌റ്റോമെട്രി ,ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള വിഷയങ്ങളിൽ ബി.വോക് ഡിഗ്രിയും പ്രായോഗിക പരിശീലനവും നൽകുന്നു. ഈ കോഴ്സുകളിലേക്ക് ഈ വർഷം തന്നെ പ്രവേശനം നടത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT