Image Courtesy: Canva 
Industry

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം കുറയുന്നു, എസ്.ഐ.പിയിലും തള്ളിക്കയറ്റമില്ല, പുതിയ ട്രെന്‍ഡ് സൂചിപ്പിക്കുന്നതെന്ത്?

ഗോള്‍ഡ് ഇ.ടി.എഫുകളില്‍ താത്പര്യം വര്‍ധിച്ചു

Dhanam News Desk

ഇക്വിറ്റി മ്യൂച്വല്‍ഫണ്ടിലെ നിക്ഷേപത്തില്‍ ഓഗസ്റ്റില്‍ 22 ശതമാനം കുറവ്. ജൂലൈയിലെ 42,702 കോടി രൂപയില്‍ നിന്ന് 33,4030 കോടി രൂപയായാണ് കുറഞ്ഞതെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ന്യൂഫണ്ട് ഓഫറുകള്‍ കുറഞ്ഞതും താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 27ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ ഇറക്കുമതിക്ക് തീരുവ 50 ശതമാനം വര്‍ധിപ്പിച്ചത് നിക്ഷേപകരില്‍ ആശങ്കയ്ക്ക് ഇടയാക്കിയായിരുന്നു.

രാജ്യത്തെ മൊത്തം മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ ഓഗസ്റ്റില്‍ 0.22 ശതമാനം കുറവുണ്ടായി. 75.36 ലക്ഷമായിരുന്നത് 75.19 ലക്ഷമായി.

ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് പദ്ധതികളില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിലാണ് കൂടുതല്‍ ഇടിവുണ്ടായത്. ജൂലൈയിലെ 6,484.43 കോടി രൂപയില്‍ നിന്ന് 23 ശതമാനം കുറഞ്ഞ് 4,992.91 കോടിയായി. മിഡ്ക്യാപ് ഫണ്ടുകളില്‍ മൂന്ന് ശതമാനത്തിന്റെ നേരിയ ഉയര്‍ച്ചയുണ്ടായപ്പോള്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ 33 ശതമാനം വര്‍ധനയുമുണ്ട്. തീമാറ്റിക്‌/സെക്ടറല്‍ ഫണ്ടുകളില്‍ ഇടിവ് 59 ശതമാനമാണ്.

ഗോള്‍ഡ് ഇ.ടി.എഫും ഡെറ്റ് ഫണ്ടുകളും

അതേസമയം, ഗോള്‍ഡ് ഇ.ടി.എഫുകളിലേക്കുള്ള പണമൊഴുക്കില്‍ 1,200 കോടി രൂപയുടെ വര്‍ധനയുണ്ടായി. 7,200 കോടിയ്ക്കടുത്താണ് ഓഗസ്റ്റിലെ ഗോള്‍ഡ് ഇ.ടി.എഫ് നിക്ഷേപം.

ഡെറ്റ് മ്യൂചല്‍ ഫണ്ടുകളില്‍ നിന്ന് ഓഗസ്റ്റില്‍ 1,06.801.23 കോടി രൂപയുടെ നിക്ഷേപമുണ്ടായപ്പോള്‍ 7,979.84 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ലിക്വിഡ് ഫണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടത്.

എസ്.ഐ.പിയിലും നിരാശ

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍ പ്ലാന്‍ (എസ്.ഐ.പി) വഴിയുള്ള നിക്ഷേപത്തിലും വലിയ ആവേശമുണ്ടായില്ല. 28,265 കോടി രൂപയാണ് ഓഗസ്റ്റിലെ എസ്.ഐ.പി. നിക്ഷപം. ജൂലൈയില്‍ 28,464 കോടി രൂപയും 27,269 കോടി രൂപയുമായിരുന്നു നിക്ഷേപം.

മേയില്‍ 26,888 കോടിരൂപയുടെയും ഏപ്രിലില്‍ 26,632 കോടി രൂപയുടെയും നിക്ഷേപം എസ്.ഐ.പി വഴി മ്യൂച്വല്‍ഫണ്ടിലേക്ക് എത്തിയിരുന്നു.

Equity Mutual Fund Inflows Ease to ₹33,430 Crore in August, Down 22%: AMFI

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT