Industry

വജ്ര കയറ്റുമതിയിൽ ഇടിവ്, യൂറോപ്പ്, അമേരിക്കൻ ഡിമാൻഡ് കുറയുന്നു

2022 -23 ആദ്യ 5 മാസങ്ങളിൽ കയറ്റുമതിയിൽ 20 % ഇടിവ്, വരുമാനത്തിൽ 5 % കുറവ്

Dhanam News Desk

പ്രധാന വിപണികളിൽ ഡിമാൻഡ് കുറഞ്ഞതോടെ ഇന്ത്യയുടെ വജ്ര കയറ്റുമതി 2022 -23 ൽ 8 -10 % വരെ ഇടിയും. 2022 -23 ആദ്യ 5 മാസങ്ങളിൽ കയറ്റുമതിയിൽ 20 % ഇടിവ് ഉണ്ടായി, വരുമാനത്തിൽ 5 % കുറവുണ്ടായി.

ഈ സാമ്പത്തിക വർഷം 22.0 -22.5 ശതകോടി ഡോളർ കയറ്റുമതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പരുക്കൻ വജ്രങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും, വെട്ടി മിനുക്കിയ വജ്രങ്ങളുടെ (cut & polished) വില കയറ്റുമതി കുറഞ്ഞതും വജ്ര നിർമാതാക്കളുടെ പ്രവര്ത്തന മാർജിനിൽ കുറവ് വരുത്തി. വജ്ര നിർമാതാക്കളുടെ മാർജിൻ 1 % കുറഞ്ഞ് 4.5 ശതമാനമാകും. കഴിഞ്ഞ സാമ്പത്തിക വർഷം (2021-22 ൽ) കയറ്റുമതി ഈ ദശാബ്ദത്തിലെ റെക്കോർഡായ 24.3 ശതകോടി ഡോളർ കൈവരിച്ചു.

ആഗോള വജ്ര ഡിമാൻഡിൻറെ 10 % ചൈനയിൽ നിന്നാണ് -കോവിഡ് നിയന്ത്രണങ്ങൾ മൂലം ഡിമാൻഡ് കുറഞ്ഞു.

പണപ്പെരുപ്പം വർധിക്കുന്നത് കൊണ്ട് അമേരിക്കയിൽ ഉപഭോക്താക്കൾ വജ്രം വാങ്ങുന്നത് കുറയാൻ കാരണമായിട്ടുണ്ട്.2022 -23 ആദ്യ പകുതിയിൽ 13 -15 % കയറ്റുമതി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2020 -21 ൽ പരുക്കൻ വജ്രങ്ങളുടെ വില 23 % വർധിച്ചിരുന്നു. റഷ്യൻ പരുക്കൻ വജ്രത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത് കൊണ്ട് വജ്രത്തിൻ റ്റെ ലഭ്യത കുറഞ്ഞു. ലോക വിപണിയിൽ പരുക്കൻ വജ്രത്തിൻ റ്റെ 30 % വരെ റഷ്യ യാണ് വിതരണം ചെയ്യുന്നത്.

മിനുക്കിയ വജ്രത്തിന് വില വർധിക്കാത്തതും. പരുക്കൻ വജ്രത്തിന് വിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ വജ്ര കയറ്റുമതിക്കാരുടെ മാർജിനിൽ കുറവുണ്ടായി

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT