Courtesy-FACT 
Industry

ഫാക്‌ടിന്റെ സെപ്റ്റംബർപാദ ലാഭം 27% കുറഞ്ഞു; വരുമാനത്തിലും ഇടിവ്

ലാഭത്തെ ഇക്കുറിയും ബാധിച്ചത് സബ്‌സിഡി റിക്കവറി

Dhanam News Desk

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT/ഫാക്ട്) നടപ്പുവര്‍ഷത്തെ (2023-24) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 105.24 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 144.60 കോടി രൂപയേക്കാള്‍ 27.22 ശതമാനം കുറവാണിത്. സംയോജിത മൊത്ത വരുമാനം 1,960.36 കോടി രൂപയില്‍ നിന്ന് 12.6 ശതമാനം താഴ്ന്ന് 1,713.59 കോടി രൂപയിലുമെത്തി. അതേസമയം, നടപ്പുവര്‍ഷത്തെ ആദ്യമായ ഏപ്രില്‍-ജൂണിലെ 71.81 കോടി രൂപയെ അപേക്ഷിച്ച് ലാഭത്തില്‍ 34.14 ശതമാനം വര്‍ധനയുണ്ട്. വരുമാനം 1,277.49 കോടി രൂപയില്‍ നിന്ന് 46.55 ശതമാനവും ഉയര്‍ന്നുവെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച ഫാക്ടിന്റെ രണ്ടാംപാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വളം സബ്‌സിഡി റിക്കവറി ബാധിച്ചു

കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ വളം സബ്‌സിഡിയില്‍ നിന്ന് റിക്കവറിയായി കേന്ദ്രസര്‍ക്കാര്‍ 10.94 കോടി രൂപ ഫാക്ടില്‍ നിന്ന് കഴിഞ്ഞപാദത്തില്‍ തിരിച്ചുപിടിച്ചിരുന്നു. ഇത് ലാഭത്തെ ബാധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍പാദത്തില്‍ 52.13 കോടി രൂപയും റിക്കവറിയായി തിരിച്ചുപിടിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ പി. ആന്‍ഡ് കെ വളത്തിന്റെ സബ്‌സിഡി 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെയുള്ള കാലയളവിലേക്കായി വെട്ടിക്കുറച്ചത് കമ്പനിയുടെ ഉത്പന്നങ്ങളുടെ മൂല്യത്തിൽ 115.69 കോടി രൂപയുടെ കുറവ് വരാനിടയാക്കിയിട്ടുണ്ട്. ഇത് നടപ്പുപാദത്തിലും (ഒക്ടോബർ-ഡിസംബർ)​ ജനുവരി-മാർച്ച് പാദത്തിലും വിൽപനയിൽ പ്രതിഫലിക്കുമെന്നാണ്

ന്ന് ഫാക്ടിന്റെ ഓഹരി വില 1.44 ശതമാനം താഴ്ന്ന് 716.80 രൂപയിലാണുള്ളത്. ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ചശേഷമാണ് ഫാക്ട് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT