Image : Canva 
Industry

ഇന്ധനവില കുതിച്ചുയരുന്നു: 10 ദിവസത്തിനിടെ നാലാമത്തെ വർദ്ധന

മെയ് 15 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം 7.5 രൂപയുടെ വർദ്ധനയാണ് ആകെ ഉണ്ടായത്

Dhanam News Desk

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ വില വർദ്ധനയാണിത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. മെയ് 15 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം 7.5 രൂപയുടെ വർദ്ധനയാണ് ആകെ ഉണ്ടായത്.

സിഎൻജിക്കും വര്‍ധന

പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളും മൂലം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചു. നിലവിലെ വർദ്ധനക്ക് ശേഷവും പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വീതം നഷ്ടത്തിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് എണ്ണക്കമ്പനികൾ സൂചിപ്പിക്കുന്നു. ഇന്ധന വിലയ്ക്കൊപ്പം സിഎൻജി (CNG) വിലയും മെയ് 15 മുതൽ കിലോയ്ക്ക് 4 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

പുതിയ മാറ്റത്തോടെ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 100 രൂപ കടന്ന് 102.12 രൂപയായി. ഡീസൽ വില 95.20 രൂപയായും ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. മറ്റ് മെട്രോ നഗരങ്ങളിലും വില കുതിച്ചുയർന്നു; മുംബൈയിൽ പെട്രോൾ വില 111.21 രൂപയും കൊൽക്കത്തയിൽ 113.51 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് 107.77 രൂപയും ഡീസലിന് 99.55 രൂപയുമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT