സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (MSME) രജിസ്‌ട്രേഷന്‍ പോര്‍ട്ടലായ ഉദ്യമില്‍ ഇതുവരെ 1.5 കോടിയില്‍ അധികം രജിസ്‌ട്രേഷനുകള്‍ നടന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ പോര്‍ട്ടല്‍ 2020 ജൂലൈ 1 നാണ് ആരംഭിച്ചത്.
കണക്കുകള്‍ പറയുന്നത്
ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളില്‍ ആദ്യത്തെ 50 ലക്ഷം രജിസ്ട്രേഷനുകള്‍ നടന്നു. പിന്നീടുള്ള 11 മാസത്തില്‍ അടുത്ത 50 ലക്ഷം രജിസ്ട്രേഷനുകളും നടന്നു. ഇങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇത് 1 കോടിയിലെത്തി. തുടര്‍ന്ന് ഇതുവരെയുള്ള കാലയളവില്‍ 50 ലക്ഷം രജിസ്‌ട്രേഷനുകള്‍ ഉദ്യം പോര്‍ട്ടലില്‍ നടന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഔപചാരിക ചട്ടക്കൂടിലേക്ക്
ഏറ്റവും ചെറിയ സൂക്ഷ്മ സംരംഭങ്ങളെ ഔപചാരിക ചട്ടക്കൂടിലേക്ക് കൊണ്ടുവരാന്‍ എംഎസ്എംഇ മന്ത്രാലയം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഈ വര്‍ഷം ജനുവരിയില്‍ ഒരു പ്രത്യേക ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (UAP) മന്ത്രാലയം ആരംഭിച്ചിരുന്നു. മാര്‍ച്ച് 19 വരെ 13.3 ലക്ഷം മൈക്രോ യൂണിറ്റുകള്‍ ഉദ്യം പോര്‍ട്ടലില്‍ യുഎപി വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine