പന്ത്രണ്ട് വർഷത്തെ പഠനത്തിനും ഒരുക്കങ്ങൾക്കും ശേഷം സ്വീഡിഷ് ഫര്‍ണീച്ചര്‍ റീട്ടെയ്ല്‍ ഭീമനായ ഐകിയ ഒടുവില്‍ ഇന്ത്യയിൽ ആദ്യ സ്റ്റോർ തുറന്നു. ഹൈദരാബാദിലാണ് ഇത് ആരംഭിച്ചിരിക്കുന്നത്. 2025 ഓടെ ഇന്ത്യയില്‍ 25 റീട്ടെയ്ല്‍ സ്റ്റോറുകൾ തുടങ്ങാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
വിലക്കുറവും ഗുണമേന്മയുമാണ് ഫര്‍ണീച്ചറുകളുടെ ആഗോള നിര്‍മ്മാണ - വിതരണക്കാരായ ഐകിയയുടെ പ്രത്യേകത. വളരെ വേഗം അസംബ്ലി ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഫർണീച്ചറുകളുടെ നിർമ്മാണം.
ചിത്രം കടപ്പാട്: ഐകിയ ഇന്ത്യ
2022 ഓടെ ഇന്ത്യയുടെ മിഡിൽ-ക്ലാസ് വിപണി യുഎസിന്റേതിനെ മറികടക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അപ്പോഴേക്കും, രാജ്യത്തെ ഹോം വെയർ, ഹോം ഫർണിഷിംഗ് വിപണിയുടെ മൂല്യം 15.3 ബില്യൺ ഡോളർ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ പഠനം പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine