Industry

വന്‍ നിക്ഷേപങ്ങള്‍ വരുന്നു; ഇന്ത്യന്‍ ഡാറ്റ സെന്ററുകളുടെ മുഖം മാറും

ലക്ഷ്യം അടുത്ത രണ്ട് വര്‍ഷത്തില്‍ 18-19 % വാര്‍ഷിക വളര്‍ച്ചാ നിരക്ക്

Dhanam News Desk

ആമസോണ്‍ വെബ് സെര്‍വീസ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐ ബി എം, ഡ്രോപ്പ് ബോക്‌സ് തുടങ്ങിയവരയുടെ വര്‍ധിച്ച ബിസിനസ് ആവശ്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഡാറ്റ കേന്ദ്രങ്ങള്‍ അവശ്യമായിയിരിക്കുന്നു. ഇത് നിറവേറ്റാനായി ഇന്ത്യയിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളായ അദാനി,ഹിരാനന്ദാനി എന്നിവര്‍ക്കൊപ്പം വിദേശ കമ്പനികളുടെ നിക്ഷേപവും വരുന്നു.

അടുത്ത 5 വര്‍ഷത്തില്‍ 1.2 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ഡാറ്റ സെന്ററുകളില്‍ വലിയ കമ്പ്യൂട്ടര്‍ ശൃംഖലകലകളുടെ സഹായത്തോടെ വലിയ തോതിലുള്ള ഡാറ്റ വിനിമയവും, ഡാറ്റ പ്രോസസ്സിങ്ങും സാധ്യമാകുന്നു. അടുത്ത 5 വര്‍ഷത്തില്‍ 3900 മുതല്‍ 4100 മെഗാവാട്ട് ശേഷിയാണ് ഡാറ്റ സെന്ററുകളില്‍ സ്ഥാപിക്കപ്പെടുന്നത്.

ഡാറ്റ സെന്റര്‍ വ്യവസായത്തിന്റെ വരുമാനം അടുത്ത രണ്ട് വര്‍ഷത്തില്‍ 18-19 % വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ പ്രവര്‍ത്തന മാര്‍ജിന്‍ 40 മുതല്‍ 42 ശതമാനമാണ്. മൊത്തം വരുമാനത്തിന്റെ 62-65% വരെ കോ-ലൊക്കേഷന്‍ സേവനങ്ങളില്‍ നിന്നാണ് ഡാറ്റ സെന്ററുകള്‍ക്ക് ലഭിക്കുന്നത്. മാനേജ്ഡ് സേവനങ്ങള്‍ (managed servicse) 30 ശതമാനവും.

മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഡാറ്റസെന്റര്‍ സ്ഥാപിക്കാന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. സ്റ്റാമ്പ് ഡ്യുട്ടി, വൈദ്യുതി ഡ്യൂട്ടി ഇളവുകള്‍, ഊര്‍ജ സബ്സിഡി, ഭൂമി കുറഞ്ഞ നിരക്കില്‍ കൂടാതെ മറ്റ് അനൂകൂല്യങ്ങളും നല്‍കുന്നുണ്ട്. ഇത് കൂടാതെ കേന്ദ്ര ഐ ടി മന്ത്രാലയം ചില നിബന്ധനകള്‍ക്ക് വിധേയമായി 15,000 കോടി രൂപയുടെ അനൂകൂല്യങ്ങള്‍ ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കാന്‍ നല്‍കുമെന്ന്, ഐ സി ആര്‍ എ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT