Industry

രാജ്യത്തെ ആദ്യത്തെ വനിതാ പീറ്റ്‌സ ഹട്ട് സിക്കിമില്‍

ഗാംഗ്‌ടോകില്‍ പ്രവര്‍ത്തനം ആരംഭിച്ച പീറ്റ്‌സ ഹട്ടിന് പ്രത്യേകതകള്‍ ഏറെ.

Dhanam News Desk

പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ പീറ്റ്‌സ ഹട്ട് സ്റ്റോര്‍ സിക്കിമിലെ ഗാംഗ് ടോകില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭക്ഷണം പാചകം ചെയ്യുന്നത് മുതല്‍ ഉപഭോക്തൃ സേവനങ്ങള്‍ വരെ വനിതകളാണ് കൈകാര്യം ചെയ്യുന്നത്.

സ്റ്റോര്‍ മാനേജര്‍ ഉള്‍പ്പടെ ഒരു സ്റ്റോറില്‍ 10 ജീവനക്കാരെയാണ് തുടക്കത്തില്‍ നിയമിച്ചിരിക്കുന്നത്. ഇതില്‍ ഭൂരി ഭാഗവും തുടക്കകാരാണ്. സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും നേതൃത്വ നിലയിലേക്കു ഉയരാനുമുള്ള അവസരങ്ങള്‍ നല്‍കാനാണ് പീറ്റ്‌സഹട്ട് വനിതകള്‍ നിയന്ത്രിക്കുന്ന പീറ്റ്‌സ ഹട്ട് ആരംഭിച്ചത്.

പ്രശസ്ത ഹാസ്യ നടിയായ അനുരാധ മേനോന്‍ പീറ്റ്‌സ ഹട്ടിന്റെ ബ്രാന്‍ഡ് അംബാസ്സഡറാണ്. ലിംഗ സമത്വത്തിന് പ്രാധാന്യം നല്‍കുന്ന പീറ്റ്‌സ ഹട്ടിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നതായി അനുരാധ മേനോന്‍ പറഞ്ഞു.

ന്യൂ യോര്‍ക്ക് സ്റ്റോക് എക്‌സ് ചേഞ്ചില്‍ ലിസ്റ്റ് ചെയ്യ് പെട്ട യം ബ്രാന്‍ഡ്സ് എന്ന കമ്പനിയുടെ അനുബന്ധ സ്ഥാപനമാണ് പീറ്റ്‌സ ഹട്ട്. നിലവില്‍ 100 രാജ്യങ്ങളില്‍ 18000 പീറ്റ്‌സ ഹട്ട് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലുള്‍പ്പെടെ പീറ്റ്‌സ ഹട്ടിന്റെ പീറ്റ്‌സകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT