Industry

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി വളരുന്നു!

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയുടെ മൂല്യത്തില്‍ 14.1 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്

Dhanam News Desk

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയുടെ മൂല്യം വളരുന്നു. ജുലൈ മാസത്തിലെ എല്ലാ തെറാപ്പി മേഖലകളിലുമുണ്ടായ ശക്തമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയുടെ മൂല്യം 14.1 ശതമാനം വളര്‍ന്നു. വോള്യത്തിന്റെ അടിസ്ഥാനത്തില്‍ 7.3 ശതമാനവുമാണ് വളര്‍ന്നത്. ജൂലൈയില്‍ 15,921 കോടി രൂപയുടെ വില്‍പ്പനയാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലുണ്ടായത്. അണുബാധയ്ക്കെതിരെയുള്ള മരുന്നുകള്‍ ഒഴികെയുള്ള എല്ലാ ചികിത്സാ വിഭാഗങ്ങളും ഇരട്ട അക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഗൈനക്കോളജി (24 ശതമാനം), കീമോതെറാപ്പി (28.4 ശതമാനം), യൂറോളജി (22.5 ശതമാനം), ഒഫ്താല്‍മിക് (18.8 ശതമാനം), ഡെര്‍മ (16.7 ശതമാനം) എന്നിവയാണ് അതിവേഗം വളരുന്ന വിഭാഗങ്ങള്‍. മണ്‍സൂണുമായി ബന്ധപ്പെട്ട ഇന്‍ഫ്‌ലുവന്‍സയും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളുടെ തിരിച്ചുവരവും ഈ വിഭാഗങ്ങളിലെ ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയെ വളര്‍ച്ചയിലേക്ക് നയിച്ചതായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഓഗ്മെന്റിന്‍ ഓഫ് ജിഎസ്‌കെ, യുഎസ്വിയുടെ ഗ്ലൈകോമെറ്റ്, അബോട്ടിന്റെ മിക്സ്റ്റാര്‍ഡ് എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT