Campa-cola  Image Courtesy: Canva
Industry

ആഫ്രിക്കയും പിടിക്കാന്‍ റിലയന്‍സ്; കാമ്പ കോള ആഗോള വിപണിയില്‍; പെപ്‌സിക്കും കൊക്കകോളക്കും ഭീഷണി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങളോടുള്ള ഗള്‍ഫ് ഉപയോക്താക്കളുടെ വിരോധം മുതലെടുക്കുകയാണ് റിലയന്‍സ്

Dhanam News Desk

ആഗോള ശീതളപാനീയ വിപണിയിലെ മാറുന്ന ട്രെന്‍ഡുകളെ മുതലെടുത്ത് റിലയന്‍സിന്റെ കുതിപ്പ്. ഇന്ത്യയില്‍ ഹിറ്റായ കാമ്പ കോളയെ ഗള്‍ഫിലും ആഫ്രിക്കയിലും ഹിറ്റാക്കാനുള്ള നീക്കത്തിലാണ് റിലയന്‍സ് കണ്‍സ്യമര്‍ പ്രൊഡക്ട്‌സ്. ഒമാനില്‍ വിതരണം ആരംഭിച്ച കാമ്പ കോള വൈകാതെ മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കടക്കും.

അമേരിക്കന്‍ വിരോധം ഗുണമായി

ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളോടുള്ള വിരോധം വളരുന്നത് റിലയന്‍സ് മുതലെടുക്കുകയാണ്. പെപ്‌സിക്കും കൊക്ക കോളക്കും കടുത്ത ബഹിഷ്‌കരണമാണ് ഈ രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്നത്. ഇത് പുതിയ വിപണി സാധ്യതയാണ് തുറന്നിരുക്കുന്നത്.

ഒമാനില്‍ പുതിയ വിതരണ ശൃഖലയിലൂടെ കാമ്പ കോള വിപണിയിലെത്തി. യുഎഇയില്‍ അഗ്തിയ ഗ്രൂുപ്പ് എന്ന വിതരണ കമ്പനിയുമായി കരാറുണ്ടാക്കിയിട്ടുണ്ട്. യുഎഇ, സൗദി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ വൈകാതെ കാമ്പ കോള വില്‍പ്പനക്കെത്തും. ആഫ്രിക്കയിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനാണ് പദ്ധതി. വൈകാതെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ ആരംഭിക്കും.

വില കുറച്ചുള്ള മല്‍സരം

1970 കളില്‍ ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡായി വളര്‍ന്ന കാമ്പ കോള 2022 ലാണ് ഡല്‍ഹിയിലെ പ്യുവര്‍ ഡ്രിംഗ്‌സ് ഗ്രൂപ്പില്‍ നിന്ന് റിലയന്‍സ് ഏറ്റെടുത്തത്. അതിന് ശേഷം കുറഞ്ഞ വിലയില്‍ വില്‍പ്പന നടത്തി പെപ്‌സിയോടും കൊക്ക കോളയോടും മല്‍സരിക്കുകയായിരുന്നു. 10 രൂപക്ക് പെറ്റ് ബോട്ടിലിലായിരുന്നു വില്‍പ്പന. ഇതോടെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കും ഇന്ത്യയില്‍ വില കുറക്കേണ്ടി വന്നിരുന്നു. വിദേശ വിപണിയിലും വിലകുറച്ചുള്ള വില്‍പ്പന തന്ത്രം തന്നെയാണ് റിലയന്‍സ് പരീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT