Industry

പുതിയ തന്ത്രങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ സ്വർണാഭരണ ഓംനി ചാനൽ കമ്പനി

2022 -23 ആദ്യ പാദത്തിൽ കാരറ്റ് ലെയിൻറ്റെ വരുമാനത്തിൽ 204 % വർധനവ്, ടൈറ്റൻ കമ്പനിക്ക് ഇതിൽ നിക്ഷേപം ഉണ്ട്.

Dhanam News Desk

രാജ്യത്തെ ആദ്യ സ്വർണാഭരണ ഓംനി ചാനൽ (omni channel) കമ്പനിയായ കാരറ്റ് ലെയിൻ (CaratLane) പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് വിപണിയിൽ മുന്നേറ്റം നടത്തുകയാണ്. 2022 -23 ആദ്യ പാദത്തിൽ വരുമാനം 204 % വർധിച്ച് 483 കോടി രൂപയായി. അറ്റാദായം 5.5 % വർധിച്ച് 26.7 കോടി രൂപ. നികുതിക്കും, പലിശക്കും മുൻപുള്ള ആദായം 34 കോടി രൂപ. അന്താരാഷ്ട്ര ബിസിനസിൽ നിന്നുള്ള വരുമാനം 1.6 ദശലക്ഷം യു എസ് ഡോളർ -അതിൽ 95 % ബിസിനസും അമേരിക്കയിൽ നിന്ന്.

ഓംനി ചാനൽ വ്യാപാരം എന്നാൽ ഓൺലൈൻ -ഓഫ്‌ലൈൻ ബിസിനസിന് ഒരു പോലെ പ്രാധാന്യം നൽകുന്ന സമ്പ്രദായമാണ്. ആദ്യ പാദത്തിൽ 5 പുതിയ റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ ആരംഭിച്ചു. മൊത്തം സ്റ്റോറുകളുടെ എണ്ണം 53 നഗരങ്ങളിലായി 143 എണ്ണമായി. മൊത്തം വിസ്തീർണം 1.42 ലക്ഷം ചതുരശ്ര അടി.

പുതിയ തന്ത്രങ്ങൾ
  • ഡൽഹിയിൽ കുട്ടികൾക്ക് കാത് കുത്തൽ സേവനങ്ങൾ ആരംഭിച്ചു. പ്രാരംഭ പ്രതികരണം മികച്ചതാണ്.
  • പിറന്നാൾ, വാർഷിക ആഘോഷങ്ങൾക്ക് സമ്മാനമായി നൽകാൻ കഴിയുന്ന വിവിധ തരം ചെറിയ ആഭരണങ്ങൾ പുറത്തിറക്കി.
  • ആദ്യ ശമ്പളത്തിന് സമ്മാനം നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ #MyFirstSalary എന്ന ഹാഷ് ടാഗ് പ്രചാരണം ട്വിറ്ററിൽ ജനപ്രീതിയിൽ ദേശിയമായി രണ്ടാം സ്ഥാനം നേടി (2.5 ദശലക്ഷം പേർ വീക്ഷിച്ചു, ഇടപഴകൽ നിരക്ക് (engagement rate ) 1.4 %.
  • ഉത്സവ കാലത്തേക്ക് 200 പുതിയ ആഭരണ ഡിസൈനുകൾ പുറത്തിറക്കി- നെക് വെയർ സ്റ്റഡ്സ്‌ എന്നിവക്ക് എന്നിവയ്ക്ക് പ്രാമുഖ്യം.
  • ശായ എന്ന ബ്രാൻഡിൽ കൈ കൊണ്ട് നിർമിച്ച വെള്ളി ആഭരണങ്ങൾ വിപണനം ചെയ്യുന്നു. അതിൽ നിന്നുള്ള വരുമാനം 122 ശതമാനം വർധിച്ച് 7.2 കോടി രൂപ യായി. ശായ യുടെ 13 സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT