Image courtesy: canva 
Industry

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ചാര ഉപഗ്രഹം ഒരുങ്ങുന്നു; പിന്നില്‍ ഈ പ്രമുഖ കമ്പനി

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിലെ റോക്കറ്റില്‍ വിക്ഷേപിക്കും

Dhanam News Desk

ഏപ്രിലില്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിലെ റോക്കറ്റില്‍ വിക്ഷേപണത്തിനൊരുങ്ങാന്‍ സ്വകാര്യ കമ്പനി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചാര ഉപഗ്രഹം (spy satellite). ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (ടി.എ.എസ്.എല്‍) നിര്‍മ്മിച്ച ഉപഗ്രഹമാണിതെന്ന് ഇകണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

പുതിയ ഉപഗ്രഹത്തിനായി ബംഗളൂരുവില്‍ സ്ഥാപിക്കുന്ന ഗ്രൗണ്ട് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഉടന്‍ പ്രവര്‍ത്തനക്ഷമമായേക്കും. ഉപഗ്രഹം അയക്കുന്ന ചിത്രങ്ങളുടെ പ്രോസസ്സിംഗിനും മറ്റും ഇത് ഉപയോഗിക്കും. ലാറ്റിന്‍-അമേരിക്കന്‍ കമ്പനിയായ സാറ്റലോജിക്കിന്റെ പങ്കാളിത്തത്തോടെയാണ് ഗ്രൗണ്ട് കണ്‍ട്രോള്‍ സെന്റര്‍ നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ടി.എ.എസ്.എല്‍ ഉപഗ്രഹം അയക്കുന്ന ചിത്രങ്ങള്‍ ആവശ്യമെങ്കില്‍ സൗഹൃദ രാജ്യങ്ങളുമായി പങ്കുവയ്ക്കാന്‍ അനുവദിക്കും. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് (ഐ.എസ്.ആര്‍.ഒ) ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സഹായിക്കുന്ന ഉപഗ്രഹങ്ങളുണ്ട്. നിലവില്‍ ചാര ഉപഗ്രഹങ്ങളുടെ സേവനങ്ങള്‍ക്കായി ഇന്ത്യ യു.എസ് കമ്പനികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതോടെ പൂര്‍ണമായും ഇന്ത്യക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT