സ്റ്റാറ്റിസ്റ്റിക്ക് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MOSPI) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു. വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐഐപി) 2021 ഒക്ടോബറില്‍ 4.2 ശതമാനവും 2022 സെപ്റ്റംബറില്‍ 3.1 ശതമാനവും ഉയര്‍ന്നിരുന്നു. ഐഐപി സെപ്റ്റംബറിലെ 133.5ല്‍ നിന്ന് ഒക്ടോബറില്‍ 129.6 ആയി കുറഞ്ഞു. 2022 ഒക്ടോബറില്‍ ഖനനവും വൈദ്യുതിയും 2.5 ശതമാനവും 1.2 ശതമാനവും വളര്‍ച്ച നേടിയപ്പോള്‍ ഉല്‍പ്പാദന മേഖലയില്‍ 5.6 ശതമാനം വളര്‍ച്ച കുറഞ്ഞു.
ഒക്ടോബറിലെ വ്യാവസായിക ഉല്‍പ്പാദന സൂചിക പ്രകാരം മൂലധന വസ്തുക്കള്‍ 2.3 ശതമാനവും, ഇന്റര്‍മീഡിയറ്റ് ഗുഡ്സ് 2.8 ശതമാനവും, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 15.3 ശതമാനവും, കണ്‍സ്യൂമര്‍ നോണ്‍ ഡ്യൂറബിള്‍സ് 13.4 ശതമാനവും വീതം കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ മൊത്തത്തിലുള്ള വ്യാവസായിക ഉല്‍പ്പാദനം 5.3 ശതമാനമാണ്. എന്നാല്‍ മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 20.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine