ഡിസംബറിൽ വിമാന സർവീസുകളിൽ വലിയ തടസങ്ങള്‍ സൃഷ്ടിച്ച പുതിയ ഫ്ലൈറ്റ് സേഫ്റ്റി നിയമങ്ങൾ (FDTL) പാലിക്കാൻ ആരംഭിച്ച് ഇൻഡിഗോ. 2026 ഫെബ്രുവരി 11 മുതൽ ഈ പുതുക്കിയ വിമാന പ്രവർത്തന സമയ ക്രമീകരണങ്ങൾ (Flight Duty Time Limitations) പൂർണമായി നടപ്പിലാക്കിയതായി വിമാനക്കമ്പനി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനെ (DGCA) അറിയിച്ചു. പൈലറ്റുമാരുടെ സുരക്ഷ കണക്കിലെടുത്ത് രാത്രികാല വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഈ പുതിയ മാനദണ്ഡങ്ങൾ.
കഴിഞ്ഞ ഡിസംബറിൽ മതിയായ തയ്യാറെടുപ്പുകളില്ലാതെ ഈ നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചത് ഒരു ദിവസം തന്നെ 1,600-ലധികം സർവീസുകൾ റദ്ദാക്കാൻ കാരണമായിരുന്നു. ഇതേത്തുടർന്ന് ഇൻഡിഗോയ്ക്ക് 2026 ഫെബ്രുവരി 10 വരെ പ്രത്യേക ഇളവ് നൽകി, ഈ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ ഡിജിസിഎ നിരീക്ഷിച്ചിരുന്നു
പുതിയ ചട്ടങ്ങൾ പ്രകാരം രാത്രികാല പ്രവർത്തനങ്ങൾക്കായി കൂടുതൽ പൈലറ്റുമാരെ വിന്യസിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പൈലറ്റുമാരുടെ വിവിധ അലവൻസുകളിൽ ഇൻഡിഗോ വർദ്ധനവ് വരുത്തി. രാത്രികാല ഡ്യൂട്ടിക്കായി ക്യാപ്ടന് മണിക്കൂറിന് 2,000 രൂപയും ഫസ്റ്റ് ഓഫീസർക്ക് 1,000 രൂപയുമായി അലവൻസ് ഉയർത്തി. പുതിയ പരിഷ്‌കാരങ്ങളിലൂടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെ ഇൻഡിഗോയുടെ മാതൃസ്ഥാപനമായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ വ്യാപാരത്തിനിടെ 2 ശതമാനത്തോളം നേട്ടമുണ്ടാക്കി. ഓഹരി ഇന്ന് 5,006 രൂപയിലാണ് ക്ലോസ് ചെയ്തത്. ഡിസംബറില്‍ വിമാന സർവീസുകൾ തടസപ്പെട്ടതിനുശേഷം ഓഹരി 13 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
IndiGo fully implements new pilot safety norms (FDTL), boosting flight efficiency and stock performance.
Read DhanamOnline in English
Subscribe to Dhanam Magazine