Photo credit: www.facebook.com/goindigo.in 
Industry

ഇന്‍ഡിഗോയിലെ രാജിക്കു പിന്നാലെ ഓഹരികള്‍ ഇടിവില്‍ !

2031-2070 രൂപ വരെയാണ് ഓഹരികള്‍ ഇടിഞ്ഞത്.

Dhanam News Desk

ഇന്‍ഡിയോയുടെ തലപ്പത്ത് നിന്നും കമ്പനിയുടെ സഹസ്ഥാപകനായ രാകേഷ് ഗംഗ്വാള്‍ (Rahul Gangwal) രാജിവച്ചതിനു പിന്നാലെ ഓഹരികള്‍ ഇടിവില്‍. വിപണി വിഹിതമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ (NS:INGL) ഓഹരികള്‍ തിങ്കളാഴ്ച രാവിലെ 9:55 ന് 3.96% ഇടിഞ്ഞ് 2,031.65 രൂപയിലെത്തി. 2020 രൂപയ്ക്കാണ് ഇന്‍ഡിഗോ ഓഹരികള്‍ (Indigo Share Price) ട്രേഡിംഗ് തുടരുന്നത് (ഫെബ്രുവരി 21, 2.40 pm).

കമ്പനിയുടെ (Interglobe Aviation Ltd)ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഗംഗ്വാള്‍ രാജിവെക്കുകയും കമ്പനിയിലെ തന്റെ ഓഹരികള്‍ അടുത്ത കാലത്ത് കുറയ്ക്കുമെന്ന് കമ്പനി ബോര്‍ഡ് അംഗങ്ങളെ അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഓഹരിവിപണിയില്‍ ഓഹരികള്‍ ചാഞ്ചാടിയതും. അഞ്ച് വര്‍ഷമായി നിലനിര്‍ത്തിയിരുന്ന ഓഹരികള്‍ കുറയ്ക്കുമെന്നാണ് ഗംഗ്വാള്‍ ബോര്‍ഡിനെ അറിയിച്ചത്.

ഇന്‍ഡിഗോയില്‍ (Indigo) ഗാംഗ്വാളിനും കുടുംബത്തിനും 36.6% ഓഹരിയാണുള്ളത്. വെള്ളിയാഴ്ച വരെയുള്ള എയര്‍ലൈനിന്റെ (Airlines) മൂല്യനിര്‍ണയം അനുസരിച്ച്, ഗാംഗ്വാള്‍ കുടുംബത്തിന്റെ കൈവശമുള്ള ഓഹരിയുടെ മൂല്യം ഏകദേശം 29,847.7 കോടി രൂപ വരും.

രാഹുല്‍ ഭാട്ടിയയെ മാനേജിംഗ് ഡയറക്റ്ററാക്കുന്ന വാര്‍ത്ത വന്ന് ഒരാഴ്ച കഴിഞ്ഞാണ് ഓഹരിയിലും ഇത് പ്രകടമായത്. 53.5% വിപണി വിഹിതമുള്ള ആഭ്യന്തര എയര്‍ലൈന്‍, തങ്ങളുടെ സുസ്ഥിര വ്യോമയാന ഇന്ധനം (SAF) ഉപയോഗിച്ച് ആദ്യ വിമാനം പറത്തിയതായി അറിയിച്ചിരുന്നു. Sustainable Energy ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ധനക്ഷമത കൈവരിച്ചതായി കമ്പനി അറിയിച്ചത് ഓഹരിയെതുണയ്ക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT