Industry

ജര്‍മ്മന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ ഏറ്റെടുക്കാനൊരുങ്ങി ഇന്‍ഫോസിസ്

419 കോടി രൂപയ്ക്കാണ് ജര്‍മ്മനി ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഓഡിറ്റിയെ ഏറ്റെടുക്കുന്നത്

Dhanam News Desk

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജര്‍മ്മനി ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയെ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് ധാരണയായതായി ഇന്‍ഫോസിസ് വ്യക്തമാക്കി. 50 മില്യണ്‍ യൂറോയ്ക്കാണ് (ഏകദേശം 419 കോടി രൂപ) ഇന്‍ഫോസിസിന്റെ പുതിയ ഏറ്റെടുക്കല്‍. നേരത്തെ, ക്രിയേറ്റീവ്, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള വോങ്ഡൂഡിയെ ഇന്‍ഫോസിസ് ഏറ്റെടുത്തിരുന്നു. 2018-ല്‍ 75 ദശലക്ഷം യുഎസ് ഡോളറിനായിരുന്നു വോങ്ഡൂഡിയെ ഇന്‍ഫോസിസ് സ്വന്തമാക്കിയത്.

ഓഡിറ്റിയെ ഏറ്റെടുക്കുന്നതിനുള്ള ചെലവ് 'വരുമാനം, മാനേജ്മെന്റ് ഇന്‍സെന്റീവുകള്‍, ബോണസുകള്‍ എന്നിവയുള്‍പ്പെടെ 50 ദശലക്ഷം യൂറോ ആണെന്ന് ഇന്‍ഫോസിസ് പറഞ്ഞു. 300-ലധികം ഡിജിറ്റല്‍ വിദഗ്ധരുള്ള, ഏറ്റവും വലിയ സ്വതന്ത്ര ഡിജിറ്റല്‍ ഏജന്‍സികളിലൊന്നാണ് ഓഡിറ്റിയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡ് മാനേജ്മെന്റ്, കമ്മ്യൂണിക്കേഷന്‍, ഇന്‍-ഹൗസ് പ്രൊഡക്ഷന്‍, വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി, എക്‌സ്പീരിയന്‍സ് ഡിസൈന്‍, ഇ-കൊമേഴ്സ് ഉള്‍പ്പെടെയുള്ള സമഗ്രമായ ഒരു സേവന പോര്‍ട്ട്ഫോളിയോ ഓഡിറ്റിക്കുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ആദ്യപാദത്തോടെ ഓഡിറ്റിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT