Image courtesy: Brioni 
Industry

ജെയിംസ് ബോണ്ടിന്റെ ഇഷ്ട ലക്ഷ്വറി ബ്രാന്‍ഡ് ബ്രിയോണി ഇന്ത്യയില്‍

ഡി.എസ് ലക്ഷ്വറിയാണ് ബ്രിയോണി ഇന്ത്യയില്‍ അവതരിപ്പിച്ചത്

Dhanam News Desk

അന്വേഷണാത്മക ത്രില്ലറിലൂടെ പ്രേക്ഷകരെ കിടിലംകൊള്ളിച്ച ജെയിംസ് ബോണ്ട് സിനിമകളില്‍ നായകന്‍ ഉപയോഗിച്ച ലക്ഷ്വറി വസ്ത്ര ബ്രാന്‍ഡ് ബ്രിയോണി (Brioni) ഇനി ഇന്ത്യയിലും. ബോണ്ടായി വെള്ളിത്തിരയെ ഇളക്കിമറിച്ച പിയേഴ്സ് ബ്രോസ്നന്‍ ധരിച്ച ഇറ്റാലിയന്‍ പുരുഷ വസ്ത്ര ബ്രാന്‍ഡാണ് ബ്രിയോണി.

ഡല്‍ഹിയിലെ ആഡംബര റീട്ടെയില്‍ കോംപ്ലക്സായ ദി ചാണക്യയിലാണ് ബ്രിയോണി പുത്തന്‍ സ്റ്റോര്‍ തുറന്നത്. ധരംപാല്‍ സത്യപാല്‍ ഗ്രൂപ്പ് ലിമിറ്റഡ് സ്ഥാപനമായ ഡി.എസ് ലക്ഷ്വറിയാണ് ബ്രിയോണി എന്ന ബ്രാന്‍ഡിനെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ നിര്‍മ്മിച്ച റെഡി-ടു-വെയര്‍ വസ്ത്രങ്ങള്‍, ലെതര്‍ വസ്തുക്കള്‍, ഷൂസ്, ആക്‌സസറികള്‍, ഫോര്‍മല്‍വെയര്‍, ലെഷര്‍വെയര്‍ തുടങ്ങിയവ ബ്രിയോണി സ്റ്റോറില്‍ ലഭ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT