Industry

ജെറ്റിന് ബാങ്കുകളുടെ വാലെന്റൈൻ ദിന സമ്മാനം?

Dhanam News Desk

സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേയ്സിന് ആശ്വാസമായി ബാങ്കുകൾ. ബാധ്യതകളിൽ നിന്ന് കരകയറാൻ എയർലൈന് 600 കോടി രൂപ അടിയന്തിര വായ്പ നല്കാൻ ബാങ്കുകൾ ധാരണയിലെത്തിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

കുറേക്കാലമായി ബിസിനസ് പങ്കാളികളും ബാങ്കുകളുമായി ചർച്ചയിലായിരുന്നു ജെറ്റ്.

ചെയർമാൻ നരേഷ് ഗോയലും ഓഹരി പങ്കാളിയായ എത്തിഹാദും തങ്ങളുടെ ഓഹരികൾ ഈട് നൽകിയതിനാലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യം വായ്പ നല്കാൻ തീരുമാനിച്ചത്.

ഫെബ്രുവരി 21ന് ചേരുന്ന ഓഹരിയുടമകളുടെ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും.

പ്രതിസന്ധി മുറുകിയതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ച വെച്ച എയർലൈൻ സ്റ്റോക്ക് ആയി മാറി ജെറ്റിന്റേത്. വായ്പാ തിരിച്ചടവ് മുടങ്ങി, ജീവനക്കാർക്ക് ശമ്പളം വൈകി, നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കേണ്ടതായും വന്നു.

കഴിഞ്ഞ 11 വർഷത്തിനിടയിൽ 9 വർഷവും നഷ്ടം രേഖപ്പെടുത്തിയ എയർലൈൻ ആണ് ജെറ്റ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT