Industry

ജുന്‍ജുന്‍വാലയുടെ 'ആകാശ' അടുത്ത മാസം അവസാനത്തോടെ പറന്നു തുടങ്ങും

ആദ്യം ആഭ്യന്തര സര്‍വീസില്‍ മാത്രം

Dhanam News Desk

ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശ പറന്നുയരുന്നത് ഇന്ത്യന്‍ എയലൈന്‍ മേഖലയിലെ അനന്തവിഹായസ്സിലേക്കാണ്. അതും മത്സരം കടുക്കുന്ന ഡൊമസ്റ്റിക് എയര്‍ട്രാവല്‍ രംഗത്തേക്ക്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അനുസരിച്ച് രാകേഷ് ജുന്‍ജുന്‍വാലയുടെ

പിന്തുണയുള്ള കമ്പനിയിലെ പൊതുജനങ്ങള്‍ക്കായുള്ള ആദ്യ ഫ്‌ളൈറ്റ് സര്‍വീസുകള്‍ ജൂലൈ അവസാന വാരത്തോടെ പറന്നു തുടങ്ങും.

ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈനായ ആകാശ, രാജ്യത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമായി അടുത്ത ആഴ്ചയോടെ ഒരു ട്രയല്‍ റണ്‍ ഉറപ്പിച്ചിട്ടുണ്ട്. ഇത് ഫലപ്രദമായ ഫലങ്ങള്‍ കാഴ്ചവച്ചാല്‍ ജൂലൈ അവസാനത്തോടെ കമ്പനി വാണിജ്യ സര്‍വീസുകള്‍ ആരംഭിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബെ ഇക്കഴിഞ്ഞ ദിവസം അറിയിച്ചു.

ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള ആകാശയ്ക്ക് ഇപ്പോള്‍ തന്നെ മികച്ച പ്രചാരം നേടാനായിട്ടുണ്ട്.

ടെസ്റ്റ് ഫ്‌ളൈറ്റ് പറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എയര്‍ ഓപ്പറേറ്ററുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ക്കായി അപേക്ഷിക്കുകയും അതിനുശേഷം വരുന്ന രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ടിക്കറ്റുകള്‍ വിറ്റുതുടങ്ങാമെന്നും വിനയ് ദുബെ സ്റ്റാര്‍ട്ടപ്പ് എയര്‍ലൈനിന്റെ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പോയിന്റ്-ടു-പോയിന്റ് സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആദ്യ റൂട്ടുകള്‍ ആഭ്യന്തരമായിരിക്കും. 2023-ന്റെ രണ്ടാം പകുതിയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ ആരംഭിക്കാനുള്ള പാതയിലാണെന്നാണ് കമ്പനി അറിയിച്ചത്.

ഞങ്ങള്‍ ഹബ് ആശയത്തില്‍ വിശ്വസിക്കുന്നില്ല. ആകാശയുടെ നെറ്റ്വര്‍ക്ക് ഇന്ത്യന്‍ മെട്രോ നഗരങ്ങളില്‍ നിന്ന് ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,' വിനയ് ദുബെ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT