Industry

പുതിയ ജിയോ ഫോണും പരിധിയില്ലാത്ത കോളും ഡാറ്റയും വെറും 1,999 രൂപയ്ക്ക്

2021 സ്‌പെഷ്യല്‍ ഓഫറുമായി ജിയോ. 749 രൂപ മുതല്‍ 1,999 രൂപവരെയുള്ള പായ്ക്കുകള്‍. വിശദാംശങ്ങളറിയാം.

Dhanam News Desk

2 ജി യുഗത്തില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് മൊബൈല്‍ വരിക്കാരായ ഇന്ത്യക്കാര്‍ക്കായി '2 ജി-മുക്ത് ഭാരത്' പദ്ധതി അവതരിപ്പിച്ച് ജിയോ. ജിയോ ഫോണും ഒപ്പം ഇടവടവില്ലാത്ത അതിന്റെ സേവനങ്ങളും 300 ദശലക്ഷം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്ന തരത്തിലാണ് ജിയോഫോണ്‍ 2021 ഓഫര്‍ ഒരുക്കിയിട്ടുള്ളത്.

പുതിയ ഓഫറില്‍ 1999 രൂപയ്ക്ക് 24 മാസത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും. ഇതില്‍ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും. 1499 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവനങ്ങളും പരിധിയില്ലാത്ത വോയിസ് കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും.

'2 ജി യുഗത്തില്‍ കുടുങ്ങിക്കിടക്കുന്ന 300 ദശലക്ഷം വരിക്കാര്‍ ഇപ്പോഴും ഇന്ത്യയിലുണ്ട്, ഒരേ സമയം 5ജി സേവനം ആരംഭിച്ചിട്ടും ഇവര്‍ക്ക് ഇന്റര്‍നെറ്റിന്റെ അടിസ്ഥാന സവിശേഷതകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നാണ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ജിയോ ഡയറക്റ്റര്‍ ആകാശ് അംബാനി ചൂണ്ടിക്കാട്ടി.

പുതിയ ഓഫറുകളിങ്ങനെ

1999 രൂപയ്ക്ക് ജിയോ ഫോണും രണ്ട് വര്‍ഷ വാലിഡിറ്റിയും (24 മാസം)

1499 രൂപയ്ക്ക് ജിയോ ഫോണും ഒരു വര്‍ഷ വാലിഡിറ്റിയും (12 മാസം)

749 രൂപയ്ക്ക് ജിയോ ഫോണില്ലാതെ ഒരു വര്‍ഷ വാലിഡിറ്റിയും (12 മാസം)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT