Industry

കേരളം 70% വൈദ്യുതിയും വാങ്ങുന്നത് പുറത്തുനിന്ന്

വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വൈദ്യുതി വകുപ്പിന്റെ വിശദീകരണത്തിലാണ് ഈ വിവരം

Dhanam News Desk

സംസ്ഥാനം ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറമേനിന്ന് വാങ്ങുന്നതാണെന്ന് വൈദ്യുതി വകുപ്പ് വ്യക്തമാക്കി. വൈദ്യുതി നിരക്ക് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ഇറക്കിയ വിശദീകരണത്തിലാണ് വകുപ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതില്‍ പ്രധാനഘടകം പുറമേനിന്ന് വാങ്ങുന്ന വിലയാണ്. ആഭ്യന്തര ഉത്പാദനം കൂട്ടിയാലേ വൈദ്യുതി നിരക്കിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ഫലപ്രദമായി ഇടപെടാനാകൂ. കൂടുതല്‍ ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത്് കഴിയുന്നില്ലെന്നും ഇത് വലിയ പ്രതിസന്ധിയാണെന്നും കെ.എസ്.ഇ.ബി പറയുന്നു.

പകല്‍സമയ വൈദ്യുതി നിരക്ക് കുറച്ചേക്കും

കൂടുതല്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT