Photo : Canva 
Industry

അമേരിക്കയിലെ നികുതി ഉപദേശക കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി പി.രാജീവ്

മികച്ച അടിസ്ഥാന സൗകര്യങ്ങളും, ശക്തമായ കണക്റ്റിവിറ്റിയും സംസ്ഥാനത്തുണ്ടെന്നും മന്ത്രി

Dhanam News Desk

കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം യു.എസ്. നികുതി ഉപദേശക കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമാണെന്ന് വ്യാവസായ മന്ത്രി പി.രാജീവ്. സംസ്ഥാനത്ത് ഓഫീസുകള്‍ സ്ഥാപിക്കാന്‍ വിവിധ കമ്പനികളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത യു.എസ്. ടാക്സ് ഇന്‍ഡസ്ട്രി മീറ്റില്‍ അമേരിക്കയിലെ നികുതി, അക്കൗണ്ടിംഗ് സ്ഥാപനങ്ങളെ അദ്ദേഹം ക്ഷണിച്ചു.

യു.എസ്. കമ്പനികള്‍ക്ക് അനുയോജ്യമായവര്‍

മെച്ചപ്പെട്ട വിദ്യാഭ്യാസവും നൈപുണ്യവും കേരളത്തിലെ മാനവവിഭവശേഷിയുടെ ഗുണനിലവാരം ഉയർത്തി. കഴിവുറ്റതും വൈദഗ്ധ്യവുമുള്ള പ്രൊഫഷണലുകള്‍ ഇവിടെയുണ്ട്. യു.എസ്. കമ്പനികള്‍ക്ക് അനുയോജ്യമായ ടാക്സേഷനിലും അക്കൗണ്ടിങ്ങിലും വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

കൂടാതെ മികച്ച അടിസ്ഥാന സൗകര്യങ്ങളും, ശക്തമായ കണക്റ്റിവിറ്റിയും സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, അസാപ് ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഉഷാ ടൈറ്റസ് തുടങ്ങി വിവിധ പ്രമുഖര്‍ ഇന്‍ഡസ്ട്രി മീറ്റില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT