Industry

കേരളം ഒന്നര ലക്ഷം പുതിയ എം എസ് എം ഇ രജിസ്‌ട്രേഷൻ ലക്ഷ്യമിടുന്നു

2022 -23 ൽ ആദ്യ പാദത്തിൽ 42,300 ചെറുകിട, ഇടത്തരം സംരംഭങ്ങൾ പുതുതായി രജിസ്റ്റർ ചെയ്‌തു

Dhanam News Desk

2022-23 ൽ 1.5 ലക്ഷം പുതിയ സൂക്ഷ്മവും, ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ രജിസ്‌ട്രേഷൻ നടത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 42,300 എം എസ് എം ഇ കളാണ് (MSME) രജിസ്റ്റർ ചെയ്തത്.

കൊച്ചി യിലെ കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥാപിച്ച ജപ്പാനിലെ സോഫ്റ്റ്‌വെയർ സ്ഥാപനം ഉൽഘാടനം ചെയ്യവേ യാണ് സർക്കാറിൻ റ്റെ പുതിയ ലക്ഷ്യങ്ങളെ പ്പറ്റി പ്രതിപാദിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 17,300 പുതിയ എം എസ് എം ഇ കളാണ് രജിസ്റ്റർ ചെയ്തത്.

സർക്കാർ കുറച്ച് സ്ഥലം ആവശ്യം വരുന്ന വ്യവസായ പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നത് . ഒരു വശത്ത് പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമ ഘട്ടം സംരക്ഷിക്കുകയും മറ്റ് സ്ഥലങ്ങളിൽ തീരദേശ നിയന്ത്രണ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.

വിവര സാങ്കേതിക മേഖലയിൽ ഉള്ള സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായ സ്റ്റാർട്ടപ്പുകൾക്കും തുല്യ പരിഗണനയാണ് നൽകുന്നത്. 10 ഏക്കർ സ്ഥലമുള്ള ഐ ടി വ്യവസായത്തിൽ പ്പെടാത്ത സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അനൂകുല്യങ്ങൾ സർക്കാർ നൽകും- 3 കോടി രൂപ ഗ്രാൻറ്റ് അത്തരം സംരംഭങ്ങൾക്ക് നൽകും.

50 കോടി രൂപ വരെ നിക്ഷേപം ഉള്ള വ്യവസായങ്ങൾ പ്രവർത്തനം തുടങ്ങി 6 മാസത്തിനുള്ളിൽ ലൈസെൻസ് എടുത്തിരിക്കണം, അതിൽ കൂടുതൽ നിക്ഷേപം ഉള്ള കമ്പനികൾക്ക് അപേക്ഷിച്ച് 7 ദിവസത്തിനുള്ളിൽ ലൈസൻസ് നൽകും.

ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന് വേണ്ടി (ease of doing business), വ്യവസായ പരാതി പരിഹാര സംവിധാനം ജില്ല, സംസ്ഥാന തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT