കിറ്റെക്സ് കേരളത്തിൽ നിന്ന് പിൻവലിച്ച് തെലുങ്കാനയിൽ നിക്ഷേപിക്കുന്ന 3500 കോടി രൂപ തെലുങ്കാനയിലെ വ്യവസായ പാർക്കിലും ടെക്സ്റ്റെയിൽസ് പാർക്കിലുമായി നിക്ഷേപിക്കും.ഇത് സംബന്ധിച്ച് കിറ്റെക്സ് ഗ്രൂപ്പ് തെലുങ്കാന സർക്കാരുമായി ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു
തെലുങ്കാന വ്യവസായ മന്ത്രി എം ടി രാമറാവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആണ് കിറ്റെക്സ് ഗ്രൂപ്പ് തങ്ങളുടെ നിക്ഷേപങ്ങളും വ്യവസായങ്ങളും ഹൈദരാബാദിലെ വ്യവസായ പാർക്കിലും വാറങ്കൽ ടെക്സ്റ്റൈൽസ് പാർക്കിലും ആയി വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ഈ രണ്ടു പ്രധാന പദ്ധതികളുടെയും കൂടുതൽ വിവരങ്ങൾ ഉടൻ ഉണ്ടാകും. കേരളാ സർക്കാരിന്റെ നിരന്തര പരിശോധനകൾ കമ്പനിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി കിറ്റെക്സ് എംഡി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി വിവിധ സർക്കാർ വകുപ്പുകളുടെ നിരന്തര പീഡനങ്ങൾ മൂലം 3,500 കോടി രൂപ കേരളത്തിൽ നിക്ഷേപിക്കാനുള്ള പദ്ധതികളിൽ നിന്ന് കിറ്റെക്സ് ഗ്രൂപ്പ് പിന്മാറുന്നു എന്നറിയിച്ചതിന് ശേഷമാണ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക് പോയത്. കിറ്റെക്സ് വ്യവസായങ്ങൾ തങ്ങളുടെ സംസ്ഥാനത്ത് വ്യാപിപ്പിക്കാൻ തെലുങ്കാന സർക്കാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ഇന്ത്യയിലെ ഒൻപത് സംസ്ഥാന ഗവൺമെന്റുകളും യുഎഇ, ബഹ്റൈൻ, ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളും വീണ്ടും ക്ഷണം അറിയിച്ചതായി കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine