Image:kmml 
Industry

നാവിക സേനയില്‍ നിന്നും 105 കോടി രൂപയുടെ ഓര്‍ഡര്‍ നേടി കെ.എം.എം.എല്‍

ലഭിച്ചത് 5 വര്‍ഷത്തേക്കുള്ള കരാര്‍

Dhanam News Desk

ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് (The Kerala Minerals and Metals Limited) 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയില്‍ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓര്‍ഡറാണിത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്പഞ്ചിന് വേണ്ടിയുള്ള ഓര്‍ഡര്‍.

കഴിഞ്ഞ 5 വര്‍ഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡര്‍ നേടാന്‍ കെ.എം.എം.എല്ലിന് കഴിഞ്ഞു. ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന വിവിധ  ഗ്രേഡിലുള്ള മെറ്റീരിയലുകൾക്ക് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്പഞ്ച്, കമ്പനിയില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ ടൈറ്റാനിയം സ്പഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകും.

മന്ത്രി പി.രാജീവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം കെ.എം.എം.എല്‍ ടൈറ്റാനിയം സ്പഞ്ച് പ്ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിയാബിന്റെ (Public Sector Restructuring and Internal Audit Board)നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നു. ഇതേത്തുടര്‍ന്നാണ് ഓര്‍ഡര്‍ ലഭിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT