Industry

എസ്സാര്‍ സ്റ്റീല്‍ ബോര്‍ഡിന്റെ അമരത്ത് ആദിത്യ മിത്തല്‍

Dhanam News Desk

ആര്‍സലര്‍ മിത്തല്‍ ഗ്രൂപ്പിനു കീഴിലാകുന്ന എസ്സാര്‍ സ്റ്റീല്‍ ബോര്‍ഡിന്റെ അധ്യക്ഷനായി ഗ്രൂപ്പ് തലവനായ ലക്ഷ്മി മിത്തലിന്റെ മകന്‍ ആദിത്യ മിത്തല്‍ എത്തുമെന്നു സൂചന.

ഉരുക്ക് ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ആര്‍സലര്‍ മിത്തലിന്റെ ഇന്ത്യയിലെ പ്രഥമ സംരംഭമാണിത്.കടക്കെണിയിലായ എസ്സാര്‍ സ്റ്റീലിനെ ഏറ്റെടുക്കുന്ന ആര്‍സലര്‍ മിത്തലിനും ജപ്പാനിലെ നിപ്പോണ്‍ സ്റ്റീലിനും ബോര്‍ഡില്‍ പ്രാധിനിധ്യമുണ്ടാകും. നിപ്പോണ്‍ സ്റ്റീലില്‍ നിന്ന് രണ്ടു പ്രതിനിധികള്‍ ബോര്‍ഡില്‍ ഉണ്ടാകാനാണ് സാധ്യത.

എസ്സാര്‍ സ്റ്റീല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം പങ്കാളികള്‍ പങ്കിടും. നിപ്പോണ്‍ സ്റ്റീല്‍ ഉല്‍പ്പാദന പ്രക്രിയകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മാര്‍ക്കറ്റിംഗ്, ഉപഭോക്തൃ ബന്ധങ്ങളുടെ ചുമതല ആര്‍സെലര്‍-മിത്തല്‍ ഏറ്റെടുക്കും.

8.6 മെട്രിക് ടണ്‍ ഉല്‍പാദനശേഷിയുള്ള എസ്സാര്‍ സ്റ്റീല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ഫല്‍റ്റ് സ്റ്റീല്‍ ഉല്‍പ്പാദകരാണ്. ഹോട്ട് ആന്റ് കോള്‍ഡ് റോളിംഗ് പ്ലാന്റുകള്‍, പ്ലേറ്റ് മില്‍, പൈപ്പ് യൂണിറ്റ്, പെല്ലറ്റ് ഫാക്റ്ററി എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിര്‍മാണശാലകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT