ബിസിനസ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് 20 കോടി ഡോളർ (ഏകദേശം 1360 കോടി രൂപ) ചൈനയിൽ നിക്ഷേപം നടത്തും.
ഇതിന്റെ ഭാഗമായുള്ള കരാറിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി യിവു സെക്രട്ടറിയും യിവു മേയറുമായ ലിൻ യിയും ഒപ്പിട്ടു. യിവു മേയർ വാങ് ജിയാന്റെ സാന്നിധ്യത്തിലാണു കരാർ ഒപ്പിട്ടത്.
ഹൈപ്പർ മാർക്കറ്റുകൾ സ്ഥാപിക്കാൻ 10 ഏക്കർ ലുലുവിനു ദീർഘകാല പാട്ടത്തിനു നൽകാൻ ധാരണയായിട്ടുണ്ട്. ഇതിന്റെ സാധ്യതാ പഠനത്തിനായി ലുലു സംഘം ചൈനയിലെത്തും.
2000 മുതൽ ലുലുവിന് ചൈനയിൽ സാന്നിധ്യമുണ്ട്. മലയാളികളടക്കം ഇരുന്നൂറിലേറെപ്പേർ ജോലി ചെയ്യുന്നുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine