ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് പട്ടിക പുറത്ത്. കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ 9 മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 530 കോടി ഡോളര്‍ (ഏകദേശം 43,500 കോടി) സമ്പത്തുള്ള അദ്ദേഹം ലോകറാങ്കിംഗില്‍ 497 ആം സ്ഥാനത്താണ്.
മറ്റ് മലയാളികള്‍
ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (320 കോടി ഡോളര്‍), ആര്‍പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (320 കോടി ഡോളര്‍), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (300 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (220 കോടി ഡോളര്‍), ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (210 കോടി ഡോളര്‍), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (100 കോടി ഡോളര്‍ ബില്യണ്‍) എന്നിവരാണ് സമ്പന്ന മലയാളികളില്‍ മുന്‍നിരയില്‍.
ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒന്നാമന്‍
ലോകത്താകെ 2648 ശതകോടീശ്വരന്മാരില്‍ 21,100 കോടി ഡോളര്‍ ആസ്തിയുമായി ലൂയി വുട്ടോണ്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഫോബ്സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നന്‍. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാമനും, 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമനുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine