ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഫിന്‍ടെക്ക് സേവനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ട്രാവല്‍/ഹോട്ടല്‍ ബുക്കിങ് പ്ലാറ്റ്‌ഫോം മെയ്ക്ക് മൈ ട്രിപ്. ബുക്ക് നൗ പേ ലേറ്റര്‍, ഇന്‍ഷുറന്‍സ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ സേവനങ്ങളാണ് മെയ്ക്ക് മൈ ട്രിപ് ആരംഭിക്കുന്നത്. മേക്ക്‌മൈ ട്രിപ്പിന്റെ ഉപ കമ്പനിയായ ട്രിപ്മണിയിലൂടെയാണ് സേവനങ്ങള്‍ നല്‍കുക.
കമ്പനിയുടെ രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ മെയ്ക്ക് മൈ ട്രിപ്, ഗോഐബിബോ എന്നിവയിലെ ആപ്പ്-ഇന്‍-ആപ്പ് ആയാണ് ട്രിപ്മണി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഏത് ട്രാവല്‍ ഏജന്‍സികളിലും ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര ആപ്പ് ആയി ട്രിപ്മണിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. സീറോ ഡൗണ്‍പേയ്‌മെന്റില്‍ ഒരു ലക്ഷം രൂപവരെ ആണ് ട്രിപ്മണിയിലൂടെ വായ്പ ലഭിക്കുക. 12 തവണകളായി തുക തിരിച്ചടയ്ക്കാനുള്ള സൗകര്യവും ട്രിപ്മണി നല്‍കുന്നുണ്ട്.
ട്രിപ്മണിയുടെ ബീറ്റ വേര്‍ഷന്‍ ആൻഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ 3-3.5 ബില്യണ്‍ ഡോളറിന്റേതാണ് രാജ്യത്തെ ബൈ നൗ പേ ലേറ്റര്‍ വിപണി. 2026 ഓടെ ഇത് 45-50 ബില്യണ്‍ ഡോളറിന്റേതാകുമെന്നാണ് കണക്ക്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ യാത്രക്കാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കാമെന്നാണ് മെയ്ക്ക് മൈ ട്രിപ്പിന്റെ കണക്കുകൂട്ടല്‍. 2000ല്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച മെയ്ക്ക് മൈ ട്രിപ് യുഎസ് ഓഹരി വിപണിയായ നാസ്ഡാക്കില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. ഇതുവരെ 5 ലക്ഷത്തിലധികം ട്രിപ്പുകളും 2 ദശലക്ഷത്തിലധികം പോളിസികളും മെയ്ക്ക് മൈ ട്രിപ് നല്‍കിയിട്ടുണ്ട്
Read DhanamOnline in English
Subscribe to Dhanam Magazine