മെഴ്‌സിഡസ് ബെന്‍സ് (Mercedes Benz) ഇന്ത്യയുടെ അടുത്ത എംഡിയും സിഇഒയുമായി സന്തോഷ് അയ്യര്‍ (Santosh Iyer) ചുമതലയേല്‍ക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സന്തോഷ് അയ്യര്‍. സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ വൈസ് പ്രസിഡന്റ് ആയി ചുമതല വഹിക്കവെ ആണ് സ്ഥാനക്കയറ്റം.
നിലവില്‍ മെഴ്‌സിഡസ് ഇന്ത്യയുടെ സിഇഒ ആയ മാര്‍ട്ടിന്‍ ഷെന്‍ക് തായ്‌ലന്‍ഡ് ഓഫീസിലേക്ക് മാറും. ഇരുവരും 2023 ജനുവരി ഒന്നിനാവും പുതിയ ചുമതല ഏറ്റെടുക്കുക. നാല്‍പ്പത്താറുകാരനായ സന്തോഷ് അയ്യര്‍ ജര്‍മ്മന്‍ കമ്പനിയായ മെഴ്‌സിഡസില്‍ എത്തുന്നത് 2009ല്‍ ആണ്. സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ ചുമതലകള്‍ വഹിച്ച അദ്ദേഹം 2019ല്‍ ആണ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ വൈസ് പ്രസിഡന്റ് പദവിയിലെത്തിയത്.
ജര്‍മ്മന്‍ കാര്‍ കമ്പനികളായ ബിഎംഡബ്ല്യൂ, ഔഡി എന്നിവയുടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇന്ത്യക്കാര്‍ ആണ്. സന്തോഷ് അയ്യര്‍ നേതൃത്വം ഏറ്റെടുക്കുന്നതോടെ ഈ പട്ടികയിലേക്ക് മെഴ്‌സിഡസ് ഇന്ത്യയും എത്തും. വിക്രം പവയും ബല്‍ബീര്‍ സിംഗ് ദില്ലോണുമാണ് യഥാക്രമം ബിഎംഡബ്ല്യൂ ഇന്ത്യയുടെയും ഔഡി ഇന്ത്യയുടെയും തലപ്പത്ത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine