സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ മെറ്റ വികാസ് പുരോഹിതിനെ ഇന്ത്യയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പിന്റെ ഡയറക്ടറായി നിയമിച്ചു. രാജ്യത്തെ പ്രമുഖ പരസ്യദാതാക്കളെയും ഏജന്‍സി പങ്കാളികളെയും കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് കമ്പനി അറിയിച്ചു.
രാജ്യത്ത് ഡിജിറ്റല്‍ പരസ്യ ഇക്കോസിസിറ്റം കെട്ടിപ്പടുക്കുന്നതിലും മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്ക് വലിയ പങ്കുണ്ട്. ഇത് ശരിയായ രീതിയില്‍ രൂപപ്പെടുത്തുന്നതിന് വികാസ് തങ്ങളശുടെ കൂടെ ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യയിലെ മെറ്റായുടെ പരസ്യ ബിസിനസ് ഡയറക്ടറും മേധാവിയുമായ അരുണ്‍ ശ്രീനിവാസ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ്സുകളുമായും ഏജന്‍സി ഇക്കോസിസ്റ്റവുമായുള്ള മെറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുരോഹിത് നേതൃത്വം നല്‍കും. അതായത് രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുമായും ഏജന്‍സികളുമായും കമ്പനിയുടെ തന്ത്രപരമായ ബന്ധത്തിന് പുരോഹിത് മുന്‍കെയെടുത്ത് അത് പൂര്‍ത്തിയാക്കും.
കമ്പനിയുടെ പ്രധാന ബിസിനസ്സ് വെര്‍ട്ടിക്കല്‍ ടീമുകള്‍, ഏജന്‍സി ടീമുകള്‍, ബിസിനസ് സൊല്യൂഷന്‍സ് ടീമുകള്‍ എന്നിവ വികാസ് പുരോഹിതിന് കീഴില്‍ വരുമെന്നും കമ്പനി അറിയിച്ചു. ടാറ്റ ക്ലിക്, ആമസോണ്‍, റിലയന്‍സ് ബ്രാന്‍ഡ്സ്, ആദിത്യ ബിര്‍ള ഗ്രൂപ്പ്, ടോമി ഹില്‍ഫിഗര്‍ തുടങ്ങിയ കമ്പനികളില്‍ സീനിയര്‍ ബിസിനസ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് റോളുകളില്‍ വികാസ് പുരോഹിതിന് 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. മെറ്റായില്‍ ചേരുന്നതിന് മുമ്പ്, പുരോഹിത് ടാറ്റ ക്ലിക് സിഇഒ ആയി സേവനമനുഷ്ഠിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine