കേരളത്തിലെ പ്രമുഖ സ്റ്റീല്‍ നിര്‍മ്മാതാക്കളായ മിനാര്‍ ഗ്രൂപ്പ് ഓഫ് കമ്പനി പ്രീമിയം ഉത്പന്നമായ മിനാര്‍ ടി.എം.ടി എഫ്.ഇ 550 ഡി ഗ്രേഡ് കമ്പികള്‍ (Fe 550 D) വിപണിയിലിറക്കി. കോഴിക്കോട് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (IIA) കാലിക്കറ്റ് സെന്റര്‍ ചെയര്‍മാന്‍ നൗഫല്‍ സി. ഹാഷിമില്‍ നിന്ന് സ്ട്രക്ചറല്‍ എന്‍ജിനിയഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (SEAK) പ്രസിഡന്റും കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസറുമായ ടി.പി. സോമസുന്ദരം ആദ്യ ഉത്പന്നം ഏറ്റുവാങ്ങി.
മിനാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി. അലവി, മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദ് ഷാഫി, ഐ.ഐ.എ കൊച്ചിന്‍ സെന്റര്‍ മുന്‍ ചെയര്‍മാന്‍ ഡോ.സി. നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine