Facebook / Indian Premier league
Industry

അത്രക്കോ, വായ്‌നാറ്റ പേടി! ഐ.പി.എല്‍ പരസ്യങ്ങളില്‍ മുന്നില്‍ മൗത്ത് ഫ്രഷ്‌നര്‍, തൊട്ടു പിന്നില്‍ ബിസ്‌ക്കറ്റ്, വരുമാനത്തില്‍ വര്‍ധന

മൊത്തം പരസ്യ വോളിയത്തിന്റെ 40 ശതമാനത്തിലധികവും ഈ അഞ്ച് വിഭാഗങ്ങളില്‍ നിന്നുളളതാണ്

Dhanam News Desk

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഐ.പി.എല്‍ ടി 20 ലീഗ് മത്സരങ്ങള്‍ ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നാളെ (ശനിയാഴ്ച) മുതൽ മത്സരങ്ങള്‍ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

57 മത്സരങ്ങളാണ് ഐ.പി.എല്ലില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത്. ഇക്കൊല്ലം ഐ.പി.എല്ലില്‍ പരസ്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.4 ശതമാനം വർദ്ധനയുണ്ടായതായി ടാം സ്‌പോർട്‌സ് വ്യക്തമാക്കുന്നു. പരസ്യദാതാക്കളുടെ എണ്ണത്തില്‍ 23 ശതമാനവും ബ്രാൻഡുകളുടെ എണ്ണത്തില്‍ 26 ശതമാനവും വർദ്ധനയുണ്ടായി.

ഏറ്റവും കൂടുതൽ പരസ്യം ചെയ്യപ്പെട്ട രണ്ട് ഉല്‍പ്പന്നങ്ങള്‍ മൗത്ത് ഫ്രഷ്നറുകളും (12 ശതമാനം) ബിസ്കറ്റുകളും (10 ശതമാനം) ആണ്. ഓൺലൈൻ ഗെയിമിംഗ്, ശീതള പാനീയങ്ങൾ, കാറുകൾ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് തൊട്ടു പിന്നിലുളളത്. മൊത്തം പരസ്യ വോളിയത്തിന്റെ 40 ശതമാനത്തിലധികവും ഈ അഞ്ച് വിഭാഗങ്ങളില്‍ നിന്നുളളതാണ്.

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ സീസണിലും (IPL 17) ഗെയിമിംഗും മൗത്ത് ഫ്രഷ്‌നറുകളുമാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. ഐ‌പി‌എല്ലിലെ 57 മത്സരങ്ങളിലെ പരസ്യങ്ങളില്‍ 8 ശതമാനം വിഹിതവുമായി പാർലെ ബിസ്‌ക്കറ്റ്‌സ് പരസ്യദാതാക്കളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നേടി.

വിഷ്ണു പാക്കേജിംഗ് (വിമൽ എലൈച്ചി) 7 ശതമാനം, റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് 6 ശതമാനം, സ്‌പോർട്ട ടെക്‌നോളജീസ് (ഡ്രീം 11), അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് 4 ശതമാനം വീതം എന്നിങ്ങനെയാണ് മറ്റു പരസ്യദാതാക്കളുടെ വിഹിതം. 25 പുതിയ വിഭാഗങ്ങളും 128 പുതിയ ബ്രാൻഡുകളും ഈ സീസണില്‍ ഇതുവരെ കമ്പനികള്‍ പരസ്യപ്പെടുത്തി.

Mouth fresheners and biscuits top IPL 2025 ad charts amid surge in advertisers and brands.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT