Image created with Canva 
Industry

നവരത്‌ന തിളക്കത്തില്‍ റെയില്‍ടെല്‍ അടക്കം നാല് കമ്പനികള്‍, എന്താണ് നേട്ടം?

രാജ്യത്തെ നവരത്‌ന കമ്പനികളുടെ എണ്ണം ഇതോടെ 25 ആയി

Dhanam News Desk

റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, സത്‌ലജ് വൈദ്യുത് നിഗം, നാഷണല്‍ ഹൈഡ്രോഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍, സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നീ കമ്പനികള്‍ക്ക് നവരത്‌ന പദവി നല്‍കി ധനമന്ത്രാലയം.

ഇതോടെ രാജ്യത്തെ നവര്തന കമ്പനികളുടെ എണ്ണം 25 ആയി. ഒ.എന്‍.ജി വിദേശ് ലിമിറ്റഡ്, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് എന്നിവയടക്കമുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലേക്കാണ് ഈ കമ്പനികളും എത്തിയത്.

കൂടുതല്‍ സ്വയംഭരണാവകാശം

മിനിരത്‌ന കാറ്റഗറി ഒന്നിലുള്ള കമ്പനികള്‍ക്ക് സാമ്പത്തിക പ്രകടനത്തിന്റെയും മാര്‍ക്കറ്റ് പ്രകനത്തിന്റെയും അടിസ്ഥാനത്തിലാണ് നവരത്‌ന പദവി നല്‍കുന്നത്. കമ്പനികള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ലഭിക്കാന്‍ നവരത്‌ന പദവി സഹായിക്കും. ഒരു വര്‍ഷം ആസ്തിയുടെ 30 ശതമാനം വരെ, പരമാവധി 1,000 കോടി രൂപ വരെ നിക്ഷേപിക്കാനും സര്‍ക്കാരിന്റെ അനുമതിയില്ലാതെ 1,000 കോടി രൂപ വരെ പ്രോജക്ടുകളില്‍ നിക്ഷേപിക്കാനും സാധിക്കും. സംയുക്ത സംരംഭങ്ങളിലൂടെയോ പങ്കാളിത്തത്തിലൂടെയോ വിദേശ സബ്ഡിയറികള്‍ തുടങ്ങാനും നവരത്‌ന കമ്പനികള്‍ക്ക് സാധിക്കും.

കമ്പനികളും വരുമാനവും

ഊര്‍ജ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഹൈഡ്രോളിക് പവര്‍ കോര്‍പ്പറേഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8,405 കോടി രൂപയുടെ വിറ്റുവരവും 3,744 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. പവര്‍ മന്ത്രാലയത്തിനു കീഴില്‍ തന്നെയുള്ള സത്‌ലജ്  വൈദ്യുതി നിഗത്തിന്റെ വിറ്റുവരവ് 2,833 കോടിയും ലാഭം 908 കോടി രൂപയുമാണ്.

റിന്യൂവബ്ള്‍ എനര്‍ജി മന്ത്രാലയത്തിന് കീഴിലുള്ള സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ 2024 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 13,035 കോടി രൂപയുടെ വരുമാനവും 436 കോടി രൂപയുടെ ലാഭവുമാണ്. റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റെയില്‍ടെല്‍ 2,622 കോടി രീപ വരുമാനവും 246 കോടി രൂപ ലാഭവുമുള്ള സ്ഥാപനമാണ്.

ഇന്ത്യന്‍ റിന്യൂവബ്ള്‍ എനര്‍ജി ഡവലപ്‌മെന്റ് ഏജന്‍സിക്കും (IREDA) അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നവരത്‌ന പദവി നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT