സിബി ചാണ്ടി
ഒരു പുതിയ എംഎസ്എംഇ യൂണിറ്റ് തുടങ്ങാനോ നിലവിലുള്ളത് വിക
സിപ്പിക്കാനോ എവിടെ നിന്ന് പണം സംഘടിപ്പിക്കുമെന്ന് ആശങ്കപ്പെടാത്തവര്‍ ആരുണ്ട്? ബാങ്ക് വായ്പ ലഭിക്കാന്‍ ഈടുവെക്കാന്‍ വസ്തുവോ തേര്‍ഡ് പാര്‍ട്ടി ഗാരന്റിയോ ഇല്ലാത്തവരാണെങ്കില്‍ പ്രത്യേകിച്ചും. ഇത്തരം അവസരങ്ങളില്‍ സംരംഭകര്‍ക്ക് കൈത്താങ്ങാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് ഗാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎം
എസ്ഇ). വിജയസാധ്യതയുള്ള ബിസിനസ് പ്രോജക്റ്റുകള്‍ക്ക് സെക്യൂരിറ്റി ഇല്ലാതെ ടേം ലോണുകളും പ്രവര്‍ത്തന മൂലധനത്തിനായുള്ള വായ്പകളും നല്‍കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സിഡ്ബിയുമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.
'ജോലി തേടുന്നവര്‍' എന്നതില്‍ നിന്ന് 'ജോലി നല്‍കുന്നവരി'ലേക്ക് യുവജനങ്ങളെ മാറ്റുകയും അതുവഴി രാഷ്ട്ര നിര്‍മാണം സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വായ്പാതുകയാല്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കള്‍ മാത്രം ഈടായി സ്വീകരിച്ചു കൊണ്ട് ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുമ്പോള്‍ അവയ്ക്ക് സിജിടിഎംഎസ്ഇ ഗാരന്റി നല്‍കുന്നു. വായ്പാ തുകയില്‍ തിരിച്ച് ലഭിക്കാത്ത ഭാഗത്തിന്റെ 50 മുതല്‍ 85 ശതമാനം വരെയാണ് ഈ ട്രസ്റ്റ് വായ്പാദാതാക്കള്‍ക്ക് ഗാരന്റി നല്‍കുന്നത്. ഇതില്‍ അംഗങ്ങളായിട്ടുള്ള വായ്പാ സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്.
റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ക്കും 50 ലക്ഷത്തില്‍ കവിയാതെയും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ടു കോടി രൂപയില്‍ കവിയാതെയും, യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ നല്‍കാം. എന്നാല്‍ നല്‍കുന്ന വായ്പയ്ക്ക് ഈടായി വസ്തുവോ തേര്‍ഡ് പാര്‍ട്ടി ഗാരന്റിയോ സ്വീകരിക്കരുതെന്ന് ട്രസ്റ്റുമായുള്ള കരാറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഉറപ്പു നല്‍കേണ്ടതുണ്ട്.
യാണ് ട്രസ്റ്റ് ഇതിലൂടെ.
റീറ്റെയ്ല്‍ മേഖലയ്ക്കും: നേരത്തേ മാനുഫാക്ചറിംഗ് മേഖലയിലും സേവന മേഖലയിലും മാത്രമാണ് ഇത്തരത്തില്‍ വായ്പ ലഭ്യമാക്കിയിരുന്നത്. എന്നാല്‍ 2018 മാര്‍ച്ച് മുതല്‍ റീറ്റെയ്ല്‍ മേഖലയ്ക്ക് കൂടി നല്‍കാനാരംഭിച്ചു. പത്തു ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെയാണ് വ്യാപാര സ്ഥാപനത്തിന് വായ്പ ലഭ്യമാകുക. എന്നാല്‍ പരമാവധി 50 ശതമാനം വരെ മാത്രമേ കവറേജ് ലഭിക്കുകയുള്ളൂ.
മുമ്പ് വാര്‍ഷിക അടിസ്ഥാനത്തില്‍ ഒരു നിശ്ചിത ശതമാനം ഗാരന്റി തുകയ്ക്ക് ഗാരന്റി ഫീയായി ഈടാക്കിയിരുന്നു. തിരിച്ചടവില്‍ വീഴ്ച വരുത്താത്ത വായ്പക്കാരുടെ കാര്യത്തില്‍ വര്‍ഷാവസാനം ബാക്കി വരുന്ന വായ്പാ തുകയ്ക്ക് ആനുപാതികമായ ഫീസാണ് ഈടാക്കുന്നത്. ഗാരന്റി ഫീ അടക്കാത്തതിനെ തുടര്‍ന്ന് ഗാരന്റി നഷ്ടപ്പെട്ടിരിക്കുന്ന അവസരത്തില്‍ പുതുക്കുന്നതിനുള്ള അപേക്ഷയോടൊപ്പം 1.5 ശതമാനം റിസ്‌ക് പ്രീമിയം എന്ന നിലയില്‍ അധികമായി നല്‍കേണ്ടി വരും. ഇതിനു പുറമേ പിഴപ്പലിശയും നല്‍കേണ്ടി വരും.
ഗാരന്റി നല്‍കിയ തുകയുടെ 75 ശതമാനം തുക, 30 ദിവസത്തിനുള്ളില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ട്രസ്റ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കും. ബാക്കി 25 ശതമാനം തുക റിക്കവറി നടപടികള്‍ അവസാനിച്ചതിനു ശേഷമോ റിക്കവറി നടപടിയുടെ വിധി വന്ന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴോ ഏതാണോ ആദ്യം, അപ്പോള്‍ നല്‍കും. ഗാരന്റി തുക ലഭിച്ചതിനു ശേഷം സംരംഭകനില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ തിരിച്ചടവ് ലഭിക്കുകയാണെങ്കില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ആ തുക ട്രസ്റ്റിന് തിരിച്ചു നല്‍കണം.
സെഞ്ചൂറിയനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുന്‍ ഡിജിഎമ്മുമാണ് ലേഖകന്‍
Read DhanamOnline in English
Subscribe to Dhanam Magazine