Image : Nikshan Electronics 
Industry

നിക്‌ഷാൻ ഇലക്ട്രോണിക്‌സ് വടകര ഷോറൂം ഉദ്ഘാടനം ഓഗസ്റ്റ് 6ന്‌; നിരവധി ഓഫറുകള്‍

ഗൃഹോപകരണങ്ങളുടെയും ഗാഡ്ജറ്റുകളുടെയും വിപുലമായ ശേഖരം, 75% വരെ ഡിസ്‌കൗണ്ട്; എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങള്‍

Dhanam News Desk

ആകര്‍ഷക വിലക്കുറവും ഓഫറുകളുമായി നിക്‌ഷാൻ ഇലക്ട്രോണിക്‌സിന്റെ പുത്തന്‍ ഷോറൂം വടകരയില്‍ നാളെ (ഓഗസ്റ്റ് 6) രാവിലെ 10.30ന് പ്രവര്‍ത്തനം ആരംഭിക്കും. ഗൃഹോപകരണങ്ങളുടെയും ഗാഡ്ജറ്റുകളുടെയും വിപുലമായ ശേഖരമാണ് ഷോറൂമിന്റെ മുഖ്യ സവിശേഷത.

എല്‍.ഇ.ഡി ടിവി., റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എ.സി തുടങ്ങിയ ഗൃഹോപകരണങ്ങളും ലാപ്‌ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ ഗാഡ്ജറ്റുകളും വൈവിദ്ധ്യമാര്‍ന്ന ക്രോക്കറികളും ഷോറൂമില്‍ അണിനിരത്തിയിട്ടുണ്ട്. എല്ലാ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും നേടാം.

ഉദ്ഘാടന സമ്മാനങ്ങളും ഓഫറുകളും

ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള 'വിസിറ്റ് ആന്‍ഡ് വിന്‍' ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പ് മുഖേന എല്‍.ഇ.ഡി ടിവികള്‍ സ്വന്തമാക്കാം.

'ഒരേയൊരോണം, ഒരായിരം ഓഫറി'ലൂടെ 75 ശതമാനം വിലക്കുറവും നേടാം. കമ്പനികള്‍ നല്‍കുന്ന വന്‍തുകയുടെ ആനുകൂല്യങ്ങള്‍ക്ക് പുറമേ നിക്‌ഷാൻ നല്‍കുന്ന ആകര്‍ഷക സമ്മാനങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഓണ സമ്മാനങ്ങള്‍

രണ്ട് ഹ്യുണ്ടായ് എക്സ്റ്റര്‍ കാറുകള്‍, ആറ് ഏഥര്‍ ഇ-സ്‌കൂട്ടറുകള്‍, 50 സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയാണ് ഓണ സമ്മാനങ്ങള്‍.

പലിശരഹിത ഈസി ഇ.എം.ഐ., 15,000 രൂപവരെ കാഷ്ബാക്ക്, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, കമ്പനികളുടെ വാറന്റിക്ക് പുറമേ നിക്‌ഷാൻ നല്‍കുന്ന ഒരു വര്‍ഷത്തെ അധിക വാറന്റി തുടങ്ങിയ ഓഫറുകളുമുണ്ട്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് നാളെ വൈകിട്ട് 6ന് മിഡോറി ബാന്‍ഡ് കൊച്ചിന്‍ അവതരിപ്പിക്കുന്ന, സരിഗമ ഫെയിം ജാസിം ജമാലും നീലിമയും നയിക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം നടക്കും.

നിക്‌ഷാൻ ഇലക്ട്രോണിക്‌സിന്റെ സേവനങ്ങള്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് വടകരയില്‍ ഷോറൂം തുറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.എം.വി. മൊയ്തു, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ നിക്‌ഷാൻ അഹമ്മദ് എന്നിവര്‍ പറഞ്ഞു. കോഴിക്കോട്ടും ഉടന്‍ പുതിയ ഷോറൂം തുറക്കമെന്നും അവര്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT