സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (MSME) നിരീക്ഷിക്കുന്നതിനായി ഒരു റേറ്റിംഗ് സംവിധാനം നടപ്പിലാക്കാന്‍ എംഎസ്എംഇ മന്ത്രാലയത്തിന് നിലവില്‍ നിര്‍ദ്ദേശമില്ലെന്ന് ഫൈനാന്‍ഷ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബാങ്ക് വായ്പ ഉയര്‍ത്താന്‍
റേറ്റിംഗുകളെ അടിസ്ഥാനമാക്കി ബാങ്ക് വായ്പ ഉയര്‍ത്താന്‍ അവരെ പ്രാപ്തരാക്കുന്നതിന് എംഎസ്എംഇകള്‍ക്കായി റേറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രക്രിയയിലാണ് സര്‍ക്കാരെന്ന് 2019 ല്‍ മുന്‍ എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. കൂടാതെ ഈ ഡിജിറ്റല്‍ ഡാറ്റാ അധിഷ്ഠിത ക്രെഡിറ്റ് റേറ്റിംഗിന്റെ ആവശ്യകത 2020 മെയ് മാസത്തിലും ഗഡ്കരി ആവര്‍ത്തിച്ചിരുന്നു.
മൂലധനസമാഹരണത്തിനായി പൊതുവിപണികളിലേക്ക് ഇറങ്ങുന്നതിന് എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയവും ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ എംഎസ്എംഇ മന്ത്രാലയത്തിന് നിലവില്‍ നിര്‍ദ്ദേശമില്ലെന്ന് എംഎസ്എംഇ മന്ത്രാലയത്തിലെ സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വര്‍മ്മ ലോക്‌സഭയെ അറിയിക്കുകയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine